ന​ല്ല വ​സ്ത്ര​മ​ണി​ഞ്ഞ് സ​ണ്‍​ഗ്ലാ​സും​വ​ച്ചു; ഗു​ജ​റാ​ത്തി​ല്‍ ദ​ളി​ത് യു​വാ​വി​നെ മേ​ല്‍​ജാ​തി​ക്കാ​ര്‍ ത​ല്ലി​ച്ച​ത​ച്ചു

11:41 AM Jun 02, 2023 | Deepika.com
അ​ഹ​മ്മ​ദാ​ബാ​ദ്: ന​ല്ല ഷ​ര്‍​ട്ടും സ​ണ്‍​ഗ്ലാ​സും ധ​രി​ച്ച​തി​ന് ദ​ളി​ത് യു​വാ​വി​നെ മേ​ല്‍​ജാ​തി​ക്കാ​ര്‍ വീ​ട്ടി​ല്‍ ക​യ​റി ത​ല്ലി​ച്ച​ത​ച്ചു. ഗു​ജ​റാ​ത്തി​ലെ ബ​ന​സ്‌​ക​ണ്ട ജി​ല്ല​യി​ലെ പാ​ല​ന്‍​പു​രി​ലു​ള്ള മോ​ട്ട ഗ്രാ​മ​ത്തി​ലാ​ണ് സം​ഭ​വം.

ജി​ഗാ​ര്‍ ഷെ​ഖാ​ലി​യ എ​ന്ന യു​വാ​വി​നെ​യും അ​മ്മ​യെ​യും ര​ജ​പു​ത്ര സ​മു​ദാ​യ​ത്തി​ലെ ഒ​രു സം​ഘ​മാ​ണ് ആ​ക്ര​മി​ച്ച​ത്. ക​ഴി​ഞ്ഞ ചൊ​വ്വാ​ഴ്ച രാ​ത്രി​യാ​ണ് ആ​ക്ര​മ​ണം ന​ട​ന്ന​ത്. ര​ജ​പു​ത്ര സ​മു​ദാ​യ​ത്തി​ലെ ഒ​രാ​ള്‍ രാ​ത്രി ജി​ഗാ​ര്‍ ഷെ​ഖാ​ലി​യു​ടെ വീ​ട്ടി​ലെ​ത്തി ന​ല്ല വ​സ്ത്ര​ങ്ങ​ള്‍ ധ​രി​ച്ച് ഉ​യ​ര്‍​ന്ന ജാ​തി​ക്കാ​രെ​പ്പോ​ലെ ന​ട​ക്ക​രു​തെ​ന്ന് ഭീ​ഷ​ണി​മു​ഴ​ക്കി​യ​തി​ന് ശേ​ഷം തി​രി​ച്ച് പോ​യി.

പി​ന്നീ​ട് രാ​ത്രി ഗ്രാ​മ​ത്തി​ലെ ക്ഷേ​ത്ര​ത്തി​നു സ​മീ​പം നി​ല്‍​ക്കു​മ്പോ​ള്‍ ഒ​രു സം​ഘം വ​ടി​ക​ളു​മാ​യി എ​ത്തി ദ​ളി​ത് യു​വാ​വി​നെ മ​ര്‍​ദി​ച്ച് അ​വ​ശ​നാ​ക്കു​ക​യാ​യി​രു​ന്നു. ത​ട​യാ​നെ​ത്തി​യ ഷെ​ഖാ​ലി​യ​യു​ടെ അ​മ്മ​യെ​യും ആ​ക്ര​മി​ച്ചു. ഇ​രു​വ​രു​ടെ​യും വ​സ്ത്ര​ങ്ങ​ള്‍ വ​ലി​ച്ചു​കീ​റി റോ​ഡി​ലൂ​ടെ വ​ലി​ച്ചി​ഴ​ച്ചു.

ജി​ഗ​ര്‍ ഷെ​ഖാ​ലി​യ ന​ല്‍​കി​യ പ​രാ​തി​യെ തു​ട​ര്‍​ന്ന് ഏ​ഴോ​ളം പേ​ര്‍​ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തെ​ങ്കി​ലും ആ​രെ​യും ഇ​തു​വ​രെ അ​റ​സ്റ്റ് ചെ​യ്തി​ട്ടി​ല്ല. പ്ര​തി​ക​ള്‍ ഒ​ളി​വി​ലാ​ണെ​ന്നും ഇ​വ​രെ ഉ​ട​ന്‍ പി​ടി​കൂ​ടു​മെ​ന്നു​മാ​ണ് പോ​ലീ​സ് ഭാ​ഷ്യം.