ഓ​ച്ചി​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം; ഫ​യ​ലു​ക​ള്‍ ക​ത്തി​ന​ശി​ച്ചു

09:02 AM Jun 02, 2023 | Deepika.com
കൊ​ല്ലം: ഓ​ച്ചി​റ പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ല്‍ തീ​പി​ടി​ത്തം. നി​ര​വ​ധി ഫ​യ​ലു​ക​ള്‍ ക​ത്തി ന​ശി​ച്ചു. എ​ന്നാ​ല്‍ പ്ര​ധാ​ന​പ്പെ​ട്ട ഫ​യ​ലു​ക​ള്‍ സു​ര​ക്ഷി​ത​മാ​ണെ​ന്ന് പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ അ​റി​യി​ച്ചു.

രാ​വി​ലെ ആ​റി​ന് പ്ര​ഭാ​ത സ​വാ​രി​ക്കി​റ​ങ്ങി​യ​വ​രാ​ണ് ഓ​ഫീ​സി​ല്‍​നി​ന്ന് തീ ​ഉ​യ​രു​ന്ന​ത് ക​ണ്ട​ത്. ഉ​ട​നെ ഫ​യ​ര്‍​ഫോ​ഴ്‌​സി​നെ വി​വ​രം അ​റി​യി​ക്കുകയായിരുന്നു. ക​രു​നാ​ഗ​പ്പ​ള്ളി​യി​ല്‍​നി​ന്നു​ള്ള ഫ​യ​ര്‍ ഫോ​ഴ്‌​സ് സം​ഘ​മെ​ത്തി തീ പൂ​ർ​ണ​മാ​യും അ​ണ​ച്ചു.

ഷോ​ര്‍​ട്ട് സ​ര്‍​ക്ക്യൂ​ട്ടാ​ണ് അ​പ​ക​ട​ത്തി​ന് കാ​ര​ണ​മാ​യ​തെ​ന്നാ​ണ് നി​ഗ​മ​നം. സം​ഭ​വ​ത്തി​ല്‍ ഓ​ച്ചി​റ പോ​ലീ​സും ഫ​യ​ര്‍​ഫോ​ഴ്‌​സും അ​ന്വേ​ഷ​ണം തു​ട​ങ്ങി.