പെ​ൺ​കു​ട്ടി​ക​ളെ നി​ർ​ബ​ന്ധി​ച്ച് ഹി​ജാ​ബ് ധ​രി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണം; മ​ധ്യ​പ്ര​ദേ​ശി​ൽ സ്കൂ​ളി​നെ​തി​രെ അ​ന്വേ​ഷ​ണം

10:33 AM Jun 02, 2023 | Deepika.com
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ സ്വ​കാ​ര്യ സ്‌​കൂ​ളി​ല്‍ പെ​ണ്‍​കു​ട്ടി​ളെ നി​ര്‍​ബ​ന്ധി​ച്ച് ഹി​ജാ​ബ് ധ​രി​പ്പി​ച്ചെ​ന്ന ആ​രോ​പ​ണ​ത്തി​ല്‍ അ​ന്വേ​ഷ​ണ​ത്തി​ന് ഉ​ത്ത​ര​വ്.

ദാ​മോ ജി​ല്ല​യി​ലെ ഒ​രു സ്വ​കാ​ര്യ സ്‌​കൂ​ ളി​ല്‍ ബോ​ര്‍​ഡ് പ​രീ​ക്ഷ​യി​ല്‍ വി​ജ​യി​ച്ച​വ​രു​ടെ ചി​ത്രം പു​റ​ത്തു​വി​ട്ട​പ്പോ​ഴാ​ണ് മു​സ്‌​ലീ​ങ്ങ​ള​ല്ലാ​ത്ത പെ​ണ്‍​കു​ട്ടി​ക​ളെ​യും ഹി​ജാ​ബ് ധ​രി​പ്പി​ച്ച​താ​യി ക​ണ്ടെ​ത്തി​യ​ത്.

സം​ഭ​വം ശ്ര​ദ്ധ​യി​ല്‍​പ്പെ​ട്ട ബാ​ലാ​വ​കാ​ശ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ പ്രി​യ​ങ്ക് ക​നൂം​ഗോ ഇ​ക്കാ​ര്യം ദാ​മോ ജി​ല്ലാ ക​ള​ക്ട​റെ അ​റി​യി​ച്ചു.

ബാ​ലാ​വ​ക​ശാ സം​ര​ക്ഷ​ണ ക​മ്മീ​ഷ​ന്‍റെ പ​രാ​തി ല​ഭി​ച്ചു​വെ​ന്നും ദാ​മോ ജി​ല്ല വി​ദ്യാ​ഭ്യാ​സ ഓ​ഫീ​സ​ര്‍ വി​ദ്യാ​ര്‍​ഥി​ക​ളു​ടെ കു​ടും​ബ​ങ്ങ​ളെ സ​ന്ദ​ര്‍​ശി​ച്ചു​വെ​ന്നും ആ​രും പ​രാ​തി ന​ല്‍​കി​യി​ട്ടി​ല്ലെ​ന്നും ക​ള​ക്ട​ര്‍ വ്യ​ക്ത​മാ​ക്കി.

ഗം​ഗാ ജ​മു​ന ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ൾ അ​മു​സ്‌​ലിം പെ​ൺ​കു​ട്ടി​ക​ളെ ഹി​ജാ​ബ് ധ​രി​ക്കാ​ൻ നി​ർ​ബ​ന്ധി​ച്ചെ​ന്ന് ആ​രോ​പി​ച്ച് വി​എ​ച്ച്‌​പി, ബ​ജ്‌​റം​ഗ് ദ​ൾ, എ​ബി​വി​പി എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള വ​ല​തു​പ​ക്ഷ ഗ്രൂ​പ്പു​ക​ൾ ദാ​മോ​യി​ൽ പ്ര​തി​ഷേ​ധി​ച്ചു.

അ​തേ​സ​മ​യം, പെ​ൺ​കു​ട്ടി​ക​ളു​ടെ യൂ​ണി​ഫോ​മി​ൽ സ്കാ​ർ​ഫും സ​ൽ​വാ​റും കു​ർ​ത്ത​യും ഉ​ൾ​പ്പെ​ടു​ന്നു​ണ്ട്. സ്കാ​ർ​ഫ് ധ​രി​ക്കാ​ൻ മ​റ​ന്നാ​ൽ യാ​തൊ​രു ശി​ക്ഷാ​ന‌​ട​പ​ടി​യും ത​ങ്ങ​ൾ​ക്കെ​തി​രെ സ്കൂ​ൾ അ​ധി​കൃ​ത​ർ സ്വീ​ക​രി​ക്കാ​റി​ല്ലെ​ന്ന് ഒ​രു വി​ദ്യാ​ർ​ഥി​നി പ​റ​ഞ്ഞു.