സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ച്ചി​ല്ലെ​ങ്കി​ല്‍ പ്ര​ധാ​ന രം​ഗ​ങ്ങ​ള്‍ യൂ​ട്യൂ​ബി​ലൂ​ടെ പു​റ​ത്തി​റ​ക്കും: ഐ​ഷ സു​ല്‍​ത്താ​ന

10:35 AM Jun 02, 2023 | Deepika.com
കൊ​ച്ചി: കേ​ന്ദ്ര​സ​ര്‍​ക്കാ​രി​നെ​തി​രേ ശ​ബ്ദ​മു​യ​ര്‍​ത്തി എ​ന്ന കാ​ര​ണം പ​റ​ഞ്ഞു റി​ലീ​സിം​ഗ് ത​ട​ഞ്ഞു​വ​ച്ച ത​ന്‍റെ "ഫ്ല​ഷ്' എ​ന്ന സി​നി​മ പ്ര​ദ​ര്‍​ശി​പ്പി​ക്കാ​ന്‍ നി​ര്‍​മാ​താ​വ് ത​യാ​റാ​യി​ല്ലെ​ങ്കി​ല്‍ സി​നി​മ​യി​ലെ ചി​ല സീ​നു​ക​ള്‍ യൂ​ട്യൂ​ബി​ലൂ​ടെ പു​റ​ത്തി​റ​ക്കു​മെ​ന്ന് യു​വ സം​വി​ധാ​യ​ക ഐ​ഷ സു​ല്‍​ത്താ​ന. ഒ​രു മാ​സ​മാ​ണ് റി​ലീ​സിം​ഗ് അ​നു​വ​ദി​ക്കു​ന്ന​തി​നാ​യി ഐ​ഷ നി​ര്‍​മാ​താ​വി​ന് ന​ല്‍​കി​യി​രി​ക്കു​ന്ന​ത്.

സ്വ​ന്തം നി​ല​യി​ല്‍ സി​നി​മ റി​ലീ​സ് ചെ​യ്യു​ന്ന​തു​വ​ഴി ഉ​ണ്ടാ​യേ​ക്കാ​വു​ന്ന നി​യ​മ​ന​ട​പ​ടി​ക​ള്‍ നേ​രി​ടാ​ന്‍ ത​യാ​റാ​ണെ​ന്നും ഐ​ഷ സു​ല്‍​ത്താ​ന പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ പ​റ​ഞ്ഞു. ല​ക്ഷ​ദ്വീ​പി​ലെ ജ​ന​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന ദു​ര​വ​സ്ഥ​യാ​ണു ചി​ത്ര​ത്തി​ല്‍ വ​ര​ച്ചു​കാ​ട്ടി​യ​ത്. മെ​ച്ച​പ്പെ​ട്ട ആ​ശു​പ​ത്രി​ക​ളോ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളോ ഇ​ല്ലാ​തെ ക​ഷ്‌​ട​പ്പെ​ടു​ന്ന ല​ക്ഷ​ദ്വീ​പ് ജ​ന​ത അ​ടി​ച്ച​മ​ര്‍​ത്ത​ലി​നും ഇ​ര​യാ​കു​ന്നു​ണ്ട്.

സ്വ​ന്തം നാ​ടി​ന്‍റെ ആ​വ​ശ്യ​ങ്ങ​ളും പോ​രാ​യ്മ​ക​ളും സി​നി​മ​യി​ലൂ​ടെ​യെ​ങ്കി​ലും പു​റം​ലോ​കം അ​റി​യ​ണ​മെ​ന്നു പ​റ​ഞ്ഞാ​ണ് നി​ര്‍​മാ​താ​വ് ബീ​ന കാ​സിം സി​നി​മ നി​ര്‍​മി​ക്കാ​ന്‍ ത​യാ​റാ​യ​ത്. എ​ന്നാ​ല്‍ നി​ര്‍​മാ​താ​വി​ന്‍റെ ഭ​ര്‍​ത്താ​വ് ല​ക്ഷ​ദ്വീ​പ് ബി​ജെ​പി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി​യാ​യ​തി​ന്‍റെ പേ​രി​ലാ​ണു റി​ലീ​സി​ല്‍ ​നി​ന്ന് പി​ന്മാ​റു​ന്ന​തെ​ന്നും ഐ​ഷ ആ​രോ​പി​ച്ചു.