ശ്രീ​ല​ങ്ക​യി​ൽ​നി​ന്നു കൊ​ണ്ടു​വ​ന്ന 32 കി​ലോ സ്വ​ർ​ണം പി​ടി​ച്ചെ​ടു​ത്തു

10:34 AM Jun 02, 2023 | Deepika.com
ചെ​ന്നൈ: ശ്രീ​ല​ങ്ക​യി​ൽ​ നി​ന്ന് ത​മി​ഴ്നാ​ട്ടി​ലേ​ക്ക് ര​ണ്ട് മ​ത്സ്യ​ബ​ന്ധ​ന​ബോ​ട്ടു​ക​ളി​ലാ​യി ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 32 കി​ലോ സ്വ​ർ​ണം തീ​ര​സം​ര​ക്ഷ​ണ​ സേ​ന​യും ഡി​ആ​ർ​ഐ​യും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ പി​ടി​ച്ചെ​ടു​ത്തു.

ക​ട​ലി​ൽ ത​ള്ളി​യ 11 കി​ലോ​യു​ൾ​പ്പെ​ടെ​യാ​ണി​ത്. പി​ടി​ച്ചെ​ടു​ത്ത സ്വ​ർ​ണ​ത്തി​ന് ഏ​ക​ദേ​ശം 20.20 കോ​ടി രൂ​പ വി​പ​ണി​മൂ​ല്യ​മു​ണ്ട്. ഇ​ന്ത്യ-​ശ്രീ​ല​ങ്ക സ​മു​ദ്രാ​തി​ർ​ത്തി​യി​ൽ ഗ​ൾ​ഫ് ഓ​ഫ് മാ​ന്നാ​ർ മേ​ഖ​ല​യി​ൽ നി​ന്നാ​ണ് ബോ​ട്ട് പി​ടി​കൂ​ടി​യ​ത്.