ഓ​ണ്‍​ലൈ​ൻ ത​ട്ടി​പ്പ്; 3.69 ല​ക്ഷം ത​ട്ടി​യ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി പി​ടി​യി​ൽ

08:59 PM Jun 01, 2023 | Deepika.com
തൃ​ശൂ​ർ: ദേ​ശ​സാ​ൽ​കൃ​ത ബാ​ങ്കി​ന്‍റെ ക്രൈ​ഡി​റ്റ് കാ​ർ​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്യാ​നെ​ന്ന വ്യാ​ജേ​ന മൂ​ന്ന​ര ല​ക്ഷ​ത്തി​ല​ധി​കം രൂ​പ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ജാ​ർ​ഖ​ണ്ഡ് സ്വ​ദേ​ശി അ​റ​സ്റ്റി​ൽ. മാ​ഡ​ഗോ​മു​ണ്ട മു​ർ​ളി പ​ഹാ​രി വി​ല്ലേ​ജ് സ്വ​ദേ​ശി അ​ജി​മു​ദ്ദീ​ൻ അ​ൻ​സാ​രി(26)​യാ​ണു പിടിയിലായത്.

കു​ന്നം​കു​ളം സ്വ​ദേ​ശി​നി​യാ​യ സ്ത്രീ​യു​ടെ അ​ക്കൗ​ണ്ടി​ൽ​നി​ന്നാ​ണ് ഏ​ഴു​ത​വ​ണ​യാ​യി 3,69,300 രൂ​പ ത​ട്ടി​യെ​ടു​ത്ത​ത്. സ്ത്രീ​യു​ടെ പ​രാ​തി​യിൽ സൈ​ബ​ർ ക്രൈം നടത്തിയ അന്വേഷണത്തിൽ പ​ണം ത​ട്ടി​യെ​ടു​ത്ത​ത് ജാ​ർ​ഖ​ണ്ഡി​ൽ​നി​ന്നാ​ണെ​ന്നു ക​ണ്ടെ​ത്തി.

2023 ഫെ​ബ്രു​വ​രി​യി​ൽ കു​ന്നം​കു​ളം സ്വ​ദേ​ശി​നി​യാ​യ പ​രാ​തി​ക്കാ​രി​ക്കു ബാ​ങ്കി​ൽ​നി​ന്നെ​ന്ന വ്യാ​ജേ​ന ക്രെ​ഡി​റ്റ് കാ​ർ​ഡ് ആ​ക്ടി​വേ​റ്റ് ചെ​യ്യാ​ൻ ഫോ​ണ്‍​കോ​ൾ ല​ഭി​ച്ചു. പ​രാ​തി​ക്കാ​രി പു​തി​യ ക്രെ​ഡി​റ്റ് കാ​ർ​ഡി​ന് അ​പേ​ക്ഷി​ച്ച് അ​ത് ല​ഭി​ച്ചി​രു​ന്ന​തി​നാ​ൽ സം​ശ​യം തോ​ന്നി​യി​ല്ല. ബാ​ങ്കി​ന്‍റേ​താ​ണെ​ന്നു വി​ശ്വ​സി​പ്പി​ച്ച് പ​രാ​തി​ക്കാ​രി​യു​ടെ ഫോ​ണി​ൽ ആ​പ്ലി​ക്കേ​ഷ​ൻ ഇ​ൻ​സ്റ്റാ​ൾ ചെ​യ്യി​പ്പി​ച്ച് ബാ​ങ്ക് വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി.

ഏ​ഴു ത​വ​ണ​ക​ളാ​യി 3,21,300 രൂ​പ​യും ക്രെ​ഡി​റ്റ് കാ​ർ​ഡി​ൽ​നി​ന്ന് 48,000 രൂ​പ​യു​മ​ട​ക്കം ആ​കെ 3,69,300 രൂ​പ ത​ട്ടി​യെ​ടു​ത്തു. ഇ​തേ​ത്തു​ട​ർ​ന്നാ​ണു പ​രാ​തി ന​ൽ​കി​യ​ത്. ബാ​ങ്ക് അ​ക്കൗ​ണ്ട് കേ​ന്ദ്രീ​ക​രി​ച്ചു ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണു പ്ര​തി​യെ ക​ണ്ടെ​ത്തി​യ​ത്.