സി.​പി. ജോ​ണ്‍ യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി

07:53 PM Jun 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി​യാ​യി സി​എം​പി ജ​ന​റ​ൽ സെ​ക്ര​ട്ട​റി സി.​പി. ജോ​ണി​നെ നി​യോ​ഗി​ച്ചു. യു​ഡി​എ​ഫ് സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന ജോ​ണി നെ​ല്ലൂ​ർ കേ​ര​ള കോ​ണ്‍​ഗ്ര​സ് വി​ട്ടു പു​തി​യ പാ​ർ​ട്ടി രൂ​പീ​ക​രി​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണു സി.​പി. ജോ​ണി​നെ മു​ന്ന​ണി സെ​ക്ര​ട്ട​റി​യാ​ക്കി​യ​ത്.

രാ​ഷ്ട്രീ​യ ത​ന്ത്ര​ങ്ങ​ൾ രൂ​പ​പ്പെ​ടു​ത്തു​ന്ന​തി​ൽ യു​ഡി​എ​ഫി​ന്‍റെ ക​രു​ത്താ​യി സി.​പി.​ജോ​ണ്‍ എ​ല്ലാ​ക്കാ​ല​വും മു​ന്ന​ണി​ക്കൊ​പ്പം നി​ന്നെ​ങ്കി​ലും അ​ർ​ഹ​മാ​യ സ്ഥാ​ന​ങ്ങ​ൾ ന​ൽ​കി​യി​ല്ലെ​ന്ന പ​രാ​തി പ​ല​രും ഉ​ന്ന​യി​ച്ചു. ഈ ​പ​രാ​തി കൂ​ടി ക​ണ​ക്കി​ലെ​ടു​ത്താ​ണ് സി.​പി.​ജോ​ണി​ന് പു​തി​യ ചു​മ​ത​ല ന​ൽ​കി​യ​ത്. സം​സ്ഥാ​ന ആ​സൂ​ത്ര​ണ ബോ​ർ​ഡ് മു​ൻ വൈ​സ് ചെ​യ​ർ​മാ​നാ​ണ്.

പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​നാ​ണ് യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ. കോ​ണ്‍​ഗ്ര​സ് നേ​താ​വ് എം.​എം. ഹ​സ​നാ​ണ് യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ.