മ​ധ്യ​വേ​ന​ല്‍ അ​വ​ധി ഇ​നി ഏ​പ്രി​ല്‍ ആ​റ് മു​ത​ല്‍: മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി

12:18 PM Jun 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ പൊ​തു​വി​ദ്യാ​ഭ്യാ​സ​സ്ഥാ​പ​ന​ങ്ങ​ളി​ല്‍ ഈ ​വ​ര്‍​ഷം മു​ത​ല്‍ 210 പ്ര​വൃ​ത്തി ദി​വ​സ​ങ്ങ​ള്‍ ഉ​റ​പ്പാ​ക്കാ​ന്‍ ശ്ര​മി​ക്കു​മെ​ന്ന് വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി.​ശി​വ​ന്‍​കു​ട്ടി. ഇ​നി മു​ത​ല്‍ മ​ധ്യ​വേ​ന​ല്‍ അ​വ​ധി ഏ​പ്രി​ല്‍ ആ​റ് മു​ത​ല്‍ ആ​യി​രി​ക്കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.

തി​രു​വ​ന​ന്ത​പു​രം മ​ല​യി​ന്‍​കീ​ഴ് ഗ​വ. വി​എ​ച്ച്എ​സ്എ​സി​ല്‍ ന​ട​ന്ന സം​സ്ഥാ​ന​ത​ല പ്ര​വേ​ശ​നോ​ത്സ​വ ച​ടങ്ങി​ല്‍ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. വി​ദ്യാ​ഭ്യാ​സ​രം​ഗ​ത്ത് സ​മൂ​ല​മാ​യ മാ​റ്റ​ങ്ങ​ള്‍​ക്ക് സ​ഹാ​യ​ക​മാ​കും വി​ധം സ്‌​കൂ​ള്‍ കാ​മ്പ​സി​നെ മെ​ച്ച​പ്പെ​ടു​ത്താ​നു​ള്ള പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളാ​ണ് സ​ര്‍​ക്കാ​ര്‍ ന​ട​ത്തു​ന്ന​തെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

2309 കോ​ടി രൂ​പ കി​ഫ്ബി ധ​ന​സ​ഹാ​യ​ത്തോ​ടെ 973 സ്‌​കൂ​ളു​ക​ള്‍​ക്ക് ആ​ധു​നി​ക കെ​ട്ടി​ട​ങ്ങ​ള്‍ നി​ര്‍​മ്മി​ച്ചു. 1500 കോ​ടി രൂ​പ ചെ​ല​വി​ല്‍ 1300 സ്‌​കൂ​ളു​ക​ള്‍​ക്ക് ഭൗ​തി​ക സൗ​ക​ര്യ വി​ക​സ​നം ഒ​രു​ക്കി.

ഡി​ജി​റ്റ​ല്‍ സാ​ങ്കേ​തി​ക വി​ദ്യ ധ​നി​ക ദ​രി​ദ്ര വ്യ​ത്യാ​സ​മി​ല്ലാ​തെ മു​ഴു​വ​ന്‍ കു​ട്ടി​ക​ള്‍​ക്കും നി​ര്‍​ഭ​യ​മാ​യി ല​ഭ്യ​മാ​ക്കി​യ സം​സ്ഥാ​ന​മാ​യി കേ​ര​ളം മാ​റി. ഇ​ന്ത്യ​യി​ലെ പ്ര​ഥ​മ സ​മ്പൂ​ര്‍​ണ്ണ ഡി​ജി​റ്റ​ല്‍ സം​സ്ഥാ​നം കേ​ര​ള​മാ​ണെ​ന്നും മ​ന്ത്രി കൂ​ട്ടി​ച്ചേ​ര്‍​ത്തു.