ക​ണ്ണൂ​രി​ല്‍ ക​ത്തി​യ കോ​ച്ച് ഇ​ന്ധ​ന​ സം​ഭ​ര​ണി​ക്ക് തൊ​ട്ട​ടു​ത്ത്; ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം

11:31 AM Jun 01, 2023 | Deepika.com
ക​ണ്ണൂ​ര്‍: റെ​യി​ല്‍​വേ സ്‌​റ്റേ​ഷ​നി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ട്രെ​യി​നി​ന് തീ​പി​ടി​ച്ച സം​ഭ​വ​ത്തി​ല്‍ ഒ​ഴി​വാ​യ​ത് വ​ന്‍ ദു​ര​ന്തം. അ​ഗ്നി​ക്കി​ര​യാ​യ ട്രെ​യി​നി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ജ​ന​റ​ല്‍ കോ​ച്ചും ബി​പി​സി​എ​ലി​ന്‍റെ ഇ​ന്ധ​ന​ സം​ഭ​ര​ണി​യും ത​മ്മി​ല്‍ 100 മീ​റ്റ​ര്‍ അ​ക​ലം മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. തീ പെട്ടെന്ന് അണച്ചതിനാൽ തലനാരിഴയ്ക്കാണ് വ​ലി​യ അ​പ​ക​ടം ഒ​ഴി​വാ​യത്.

എ​ല​ത്തൂ​രി​ല്‍ ഷാ​റൂ​ഖ് സെ​യ്ഫി ആ​ക്ര​മ​ണം ന​ട​ത്തി​യ അ​തേ ട്രെ​യി​നി​ലാ​ണ് ഇ​ന്ന് പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ട്രെ​യി​നി​ന്‍റെ പി​ന്‍​ഭാ​ഗ​ത്തെ ജ​ന​റ​ല്‍ കോ​ച്ച് പൂ​ര്‍​ണ​മാ​യും ക​ത്തി​ന​ശി​ച്ചു.

കാ​നു​മാ​യി ഒ​രാ​ള്‍ ബോ​ഗി​ക്ക് സ​മീ​പ​ത്തേ​ക്ക് ന​ട​ന്നു പോ​കു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ക​ത്തി​യ കോ​ച്ചി​ന്‍റെ ശു​ചി​മു​റി​യോ​ട് ചേ​ര്‍​ന്നു​ള്ള ചി​ല്ല് ത​ക​ര്‍​ത്ത നി​ല​യി​ലാ​ണ്. ഇ​തു​വ​ഴി ഇ​ന്ധ​നമൊ​ഴി​ച്ച് തീ​യി​ട്ട​താ​കാ​മെ​ന്നാ​ണ് നി​ഗ​മ​നം.