സം​സ്ഥാ​ന​ത്ത് ഒ​റ്റ​പ്പെ​ട്ട മ​ഴ തു​ട​രു​ന്നു; നാ​ലി​ന് കാ​ല​വ​ര്‍​ഷ​മെ​ത്തി​യേ​ക്കും

11:31 AM Jun 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് വ്യാ​ഴാ​ഴ്ച ഒ​റ്റ​പ്പെ​ട്ട ശ​ക്ത​മാ​യ മ​ഴ​യ്ക്ക് സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്ര​ത്തി​ന്‍റെ മു​ന്ന​റി​യി​പ്പ്. പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചു. വ​രും ദി​വ​സ​ങ്ങ​ളി​ലും മ​ഴ തു​ട​രും.

കേ​ര​ള​ത്തി​ല്‍ കാ​ല​വ​ര്‍​ഷം ഈ ​മാ​സം നാ​ലി​നെ​ത്താ​ന്‍ സാ​ധ്യ​ത​യെ​ന്ന് കാ​ലാ​വ​സ്ഥ കേ​ന്ദ്രം അ​റി​യി​ച്ചു. വ്യാ​ഴം, വെ​ള്ളി ദി​വ​സ​ങ്ങ​ളി​ല്‍ കേ​ര​ള ല​ക്ഷ​ദ്വീ​പ് തീ​ര​ങ്ങ​ളി​ല്‍ മ​ത്സ്യ​ബ​ന്ധ​നം പൂ​ര്‍​ണ​മാ​യി വി​ല​ക്കി​യി​ട്ടു​ണ്ട്.

ക​ട​ലി​ല്‍ മോ​ശം കാ​ലാ​വ​സ്ഥ​യ്ക്കും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ള്ള​തി​നാ​ലാ​ണ് മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ള്‍​ക്ക് പ്ര​ത്യേ​ക മു​ന്ന​റി​യി​പ്പ് ന​ല്‍​കി​യ​ത്. ചൊ​വ്വാ​ഴ്ച അ​റ​ബി​ക്ക​ട​ലി​ല്‍ ചു​ഴ​ലി​ക്കാ​റ്റി​ന് സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​ന്താ​രാ​ഷ്ട്ര കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ണ ഏ​ജ​ന്‍​സി​ക​ള്‍ അ​റി​യി​ച്ചു.