അ​റി​വി​ന്‍റെ അ​ക്ഷ​ര​മു​റ്റ​ത്ത്..; ഒ​ന്നാം ക്ലാ​സി​ലേ​ക്ക് നാ​ലു ല​ക്ഷ​ത്തോ​ളം കു​രു​ന്നു​ക​ൾ

11:29 AM Jun 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പു​ത്ത​നു​ടു​പ്പും ബാ​ഗു​മാ​യി ആ​വേ​ശ​ത്തോ​ടെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന് സ്കൂ​ളി​ലേ​ക്ക്. ര​ണ്ടു​മാ​സ​ത്തെ വേ​ന​ല​വ​ധി​ക്കു ശേ​ഷം സ്കൂ​ളു​ക​ൾ ഇ​ന്നു തു​റ​ക്കു​മ്പോ​ൾ ന​വാ​ഗ​ത​രെ സ്വീ​ക​രി​ക്കാ​ൻ വ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ളാ​ണ് ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. ഒ​ന്നാം ക്ലാ​സി​ലെ​ത്തു​ന്ന കു​രു​ന്നു​ക​ളെ സ്വീ​ക​രി​ക്കാ​ൻ പ്ര​വേ​ശ​നോ​ത്സ​വ ഗാ​ന​വും ത​യാ​ർ.

ഒ​ന്നു മു​ത​ല്‍ പ​ത്തു​വ​രെ ക്ലാ​സു​ക​ളി​ലാ​യി 42 ല​ക്ഷ​ത്തോ​ളം കു​ട്ടി​ക​ളാ​ണ് വി​ദ്യാ​ല​യ​ങ്ങ​ളി​ലെ​ത്തു​ക. നാ​ലു​ല​ക്ഷം കു​ട്ടി​ക​ള്‍ ഒ​ന്നാം ക്ലാ​സി​ല്‍ ചേ​രു​മെ​ന്നാ​ണ് ആ​ദ്യ ക​ണ​ക്കു​ക​ള്‍. ബ​ലൂ​ണു​ക​ളും വ​ർ​ണ​ക്ക​ട​ലാ​സു​ക​ളും അ​ല​ങ്ക​രി​ച്ച ക്ലാ​സ് മു​റി​ക​ളി​ലേ​ക്കാ​ണ് പു​ത്ത​ൻ കൂ​ട്ടു​കാ​രെ വ​ര​വേ​ല്ക്കു​ക. ആ​റ​ര​ല​ക്ഷ​ത്തോ​ളം വി​ദ്യാ​ര്‍​ഥി​ക​ളെ​യാ​ണ് ഹ​യ​ര്‍ ‍സെ​ക്ക​ന്‍​ഡ​റി​യി​ല്‍ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.

സം​സ്ഥാ​ന​ത​ല സ്കൂ​ൾ പ്ര​വേ​ശ​നോ​ത്സ​വം തി​രു​വ​ന​ന്ത​പു​രം മ​ല​യി​ൻ​കീ​ഴ് ഗ​വ. വി​എ​ച്ച്എ​സ്എ​സി​ൽ രാ​വി​ലെ പ​ത്തി​ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​ദ്യാ​ഭ്യാ​സ​മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന ച​ട​ങ്ങി​ൽ മ​ന്ത്രി​മാ​രാ​യ അ​ഡ്വ. ആ​ന്‍റ​ണി​രാ​ജു , ജി. ​ആ​ർ അ​നി​ൽ, പ്ര​തി​പ​ക്ഷ​നേ​താ​വ് വി.​ഡി സ​തീ​ശ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും.