പു​തി​യ വൈ​ദ്യു​തി സ​ർ​ചാ​ർ​ജ് ഇ​ന്നു​മു​ത​ൽ

11:30 AM Jun 01, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി​ക്ക് ഇ​ന്നു മു​ത​ൽ 19 പൈ​സ കൂ​ടും. ഒ​ന്പ​ത് പൈ​സ സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കു​ന്ന​തു തു​ട​രാ​ൻ വൈ​ദ്യു​തി റെ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ബു​ധ​നാ​ഴ്ച അ​നു​മ​തി ന​ൽ​കി​യി​രു​ന്നു.

ഇ​തി​നു പു​റ​മേ 10 പൈ​സ സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കാ​ൻ റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ അ​നു​വ​ദി​ച്ചി​രു​ന്ന​ത് ഇ​ന്നു മു​ത​ൽ ന​ട​പ്പാ​ക്കും. ര​ണ്ട് സ​ർ ചാ​ർ​ജും ഉ​ൾ​പ്പെ​ടെ ഇ​ന്നു​മു​ത​ൽ ഒ​രു യൂ​ണി​റ്റ് വൈ​ദ്യു​തി​ക്ക് 19 പൈ​സ കൂ​ടും.

അ​തേ​സ​മ​യം 10 പൈ​സ നി​ര​ക്കി​ൽ സ​ർ ചാ​ർ​ജ് പി​രി​ക്കാ​ൻ ക​ഴി​ഞ്ഞ ദി​വ​സം വൈ​ദ്യു​തി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ഇ​റ​ക്കി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന് റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ യോ​ഗം തീ​രു​മാ​നി​ച്ചു.

ജൂ​ലൈ മു​ത​ൽ സെ​പ്റ്റം​ബ​ർ വ​രെ​യു​ള്ള ര​ണ്ടാം പാ​ദ​ത്തി​ൽ 30 പൈ​സ നി​ര​ക്കി​ലും ഒ​ക്ടോ​ബ​ർ മു​ത​ൽ ഡി​സം​ബ​ർ വ​രെ​യു​ള്ള മൂ​ന്നാം പാ​ദ​ത്തി​ൽ 14 പൈ​സ നി​ര​ക്കി​ലും സ​ർ​ചാ​ർ​ജ് ഈ​ടാ​ക്കാ​നാ​ണ് വൈ​ദ്യു​തി ബോ​ർ​ഡ് റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​നെ സ​മീ​പി​ച്ച​ത്.

സൂ​ഷ്മ​പ​രി​ശോ​ധ​ന​യി​ൽ 285.04 കോ​ടി രൂ​പ പി​രി​ച്ചെ​ടു​ക്കാ​നു​ള്ള​താ​യി റ​ഗു​ലേ​റ്റ​റി ക​മ്മീ​ഷ​ൻ ക​ണ്ടെ​ത്തി. വൈ​ദ്യു​തി ന​ൽ​കു​ന്ന​തി​ൽ വീ​ഴ്ച വ​രു​ത്തി​യ നി​ല​യ​ത്തി​ൽ നി​ന്ന് 37 കോ​ടി രൂ​പ വൈ​ദ്യു​തി ബോ​ർ​ഡ് പി​ഴ ഈ​ടാ​ക്കി​യി​ട്ടു​ണ്ട്.