പെ​രി​ന്ത​ൽ​മ​ണ്ണ തെ​ര​ഞ്ഞെ​ടു​പ്പ് കേ​സ്: ത​പാ​ൽ​പ്പെ​ട്ടി​യി​ൽ കൃ​ത്രി​മം ന​ട​ന്നെ​ന്ന് ക​മ്മീ​ഷ​ൻ

09:38 PM May 31, 2023 | Deepika.com
മ​ല​പ്പു​റം: പെ​രി​ന്ത​ൽ​മ​ണ്ണ നി​യ​മ​സ​ഭാ മ​ണ്ഡ​ല​ത്തി​ലേ​ക്കു​ള്ള തെ​ര​ഞ്ഞെ​ടു​പ്പി​ലെ ത​പാ​ൽ വോ​ട്ടു​ക​ളി​ൽ കൃ​ത്രി​മം ന​ട​ന്ന​താ​യി തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ. ത​പാ​ൽ ബാ​ല​റ്റു​ക​ൾ സൂ​ക്ഷി​ച്ച പെ​ട്ടി​ക​ളി​ൽ കൃ​ത്രി​മം ന​ട​ന്നെ​ന്ന് ക​മ്മീഷ​ൻ ഹൈ​ക്കോ​ട​തി​ക്ക് ന​ൽ​കി​യ റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി.

അ​ഞ്ചാം ടേ​ബി​ളി​ൽ എ​ണ്ണി​യ 482 സാ​ധു​വാ​യ ബാ​ല​റ്റു​ക​ൾ കാ​ണാ​നി​ല്ലെ​ന്നും നാ​ലാം ടേ​ബി​ളി​ലെ അ​സാ​ധു​വാ​യ ബാ​ല​റ്റു​ക​ളു​ടെ ഒ​രു പാ​ക്ക​റ്റി​ന്‍റെ പു​റ​ത്തു​ള്ള ക​വ​ർ കീ​റി​യ​ നി​ല​യി​ലാ​യി​രു​ന്നു​വെ​ന്നും റി​പ്പോ​ർ​ട്ടി​ൽ ക​മ്മീ​ഷ​ൻ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ബാ​ല​റ്റു​ക​ൾ സു​ര​ക്ഷി​ത​മാ​യി സൂ​ക്ഷി​ക്കു​ന്ന​തി​ൽ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് വീ​ഴ്ച പ​റ്റി​യെ​ന്നും റി​പ്പോ​ർ​ട്ട് വ്യ​ക്ത​മാ​ക്കി.