മ​ഹാ​രാ​ഷ്ട്ര​യി​ൽ വ്യാ​ജ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ പി​ടി​യി​ൽ

07:22 PM May 31, 2023 | Deepika.com
പൂ​നെ: പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ൽ ജോ​ലി ചെ​യ്യു​ന്ന ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് അ​വ​കാ​ശ​പ്പെ​ട്ട ത​ട്ടി​പ്പു​കാ​ര​നെ പൂനെ പോ​ലീ​സ് പി​ടി​കൂ​ടി. മ​ഹാ​രാ​ഷ്ട്ര​യി​ലെ ധു​ലെ സ്വ​ദേ​ശി​യാ​യ വാ​സു​ദേ​വ് നി​വൃ​തി തൈ​ഥൈ(51) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

ഡോ. ​വി​ന​യ് ഡി​യോ എ​ന്ന വ്യാ​ജ​പേ​ര് ഉ​പ​യോ​ഗി​ച്ചാ​ണ് ഇ​യാ​ൾ ത​ട്ടി​പ്പ് ന​ട​ത്തി​യി​രു​ന്ന​ത്. താ​ൻ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ലെ ജീ​വ​ന​ക്കാ​ര​നാ​ണെ​ന്നും മു​തി​ർ​ന്ന സി​വി​ൽ സ​ർ​വീ​സ് ഉ​ദ്യോ​ഗ​സ്ഥ​നു​മാ​ണെ​ന്നാ​ണ് ഇ​യാ​ൾ അ​വ​കാ​ശ​പ്പെ​ട്ടി​രു​ന്ന​ത്.

ഔ​ന്ധ് മേ​ഖ​ല​യി​ൽ ഒ​രു എ​ൻ​ജി​ഒ ന​ട​ത്തി​യ സേ​വ​ന​പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​ന​ത്തി​ന് എ​ത്തി​യ ഇ​യാ​ൾ പി​എം​ഒ ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന വാ​ദം ആ​വ​ർ​ത്തി​ച്ചി​രു​ന്നു. തൈ​ഥൈ​യു​ടെ പെ​രു​മാ​റ്റ​ത്തി​ൽ സം​ശ​യം തോ​ന്നി​യ പ​രി​പാ​ടി​യു​ടെ സം​ഘാ​ട​ക​ർ ജോ​ലി സം​ബ​ന്ധ​മാ​യ ചി​ല ചോ​ദ്യ​ങ്ങ​ൾ ഇ​യാ​ളോ​ട് ചോ​ദി​ച്ചി​രു​ന്നു. ഇ​വ​യ്ക്ക് വ്യ​ക്ത​മാ​യ മ​റു​പ​ടി ല​ഭി​ക്കാ​തി​രു​ന്ന​തോ​ടെ ഇ​വ​ർ പോ​ലീ​സി​നെ വി​വ​ര​മ​റി​യി​ക്കു​ക​യാ​യി​രു​ന്നു.

തു​ട​ർ​ന്ന് ന​ട​ത്തി​യ അ​ന്വേ​ഷ​ണ​ത്തി​ലാ​ണ് തൈ​ഥൈ പി​ടി​യി​ലാ​യ​ത്. മു​മ്പ് സി​വി​ൽ സ​ർ​വീ​സ് പ​രീ​ക്ഷ​യി​ൽ പ​ല​വ​ട്ടം പ​ങ്കെ​ടു​ത്തി​ട്ടു​ള്ള ഇ​യാ​ൾ ഐ​എ​എ​സ് ഉ​ദ്യോ​ഗ​സ്ഥ​നാ​ണെ​ന്ന് പ​റ​ഞ്ഞ് ആ​ളു​ക​ളെ ക​ബ​ളി​പ്പി​ച്ച കേ​സി​ൽ നേ​ര​ത്തെ​യും പ്ര​തി​യാ​യി​രു​ന്നു​വെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.