തൃ​ശൂ​രി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി; പ​ശു​ക്കു​ട്ടി​യെ കൊ​ന്നു

04:46 PM May 31, 2023 | Deepika.com
തൃ​ശൂ​ര്‍: പാ​ല​പ്പി​ള്ളി കു​ണ്ടാ​യി​യി​ല്‍ വീ​ണ്ടും പു​ലി​യി​റ​ങ്ങി. തൊ​ഴു​ത്തി​ല്‍ കെ​ട്ടി​യി​ട്ട പ​ശു​ക്കു​ട്ടി​യെ കൊ​ന്നു. കു​ണ്ടാ​യി കു​രി​ക്കി​ല്‍ അ​ലീ​മ​യു​ടെ പ​ശു​ക്കു​ട്ടി​യെ​യാ​ണ് പു​ലി കൊ​ന്ന​ത്.

ബു​ധ​നാ​ഴ്ച പു​ല​ര്‍​ച്ചെ​യാ​ണ് സം​ഭ​വം. വീ​ട്ടു​കാ​ര്‍ പ​ശു​വി​നെ ക​റ​ക്കാ​ന്‍ തൊ​ഴു​ത്തി​ല്‍ എ​ത്തി​യ​പ്പോ​ഴാ​ണ് സം​ഭ​വ​മ​റി​ഞ്ഞ​ത്. വ​നംവ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ സ്ഥ​ല​ത്തെ​ത്തി പ​ശു​ക്കു​ട്ടി​യെ കൊ​ന്ന​ത് പു​ലി​യാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചു.

പ്ര​ദേ​ശ​ത്ത് തു​ട​ര്‍​ച്ച​യാ​യി പു​ലി​യി​റ​ങ്ങി​യ​തോ​ടെ നാ​ട്ടു​കാ​ര്‍ ഭീ​തി​യി​ലാ​ണ്. പു​ലി​യെ പി​ടി​കൂ​ടാ​ന്‍ കൂ​ട് സ്ഥാ​പി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ശ​ക്ത​മാ​വു​ക​യാ​ണ്.