പി​എ​ഫ്‌​ഐ കേ​സ്: കേ​ര​ള​ത്തി​ല്‍ അ​ഞ്ചി​ട​ത്ത് എ​ന്‍​ഐ​എ പ​രി​ശോ​ധ​ന

03:08 PM May 31, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പോ​പ്പു​ല​ര്‍ ഫ്ര​ണ്ട് കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്തെ അ​ഞ്ചി​ട​ങ്ങ​ളി​ല്‍ എ​ന്‍​ഐ​എ റെ​യ്ഡ്. ചി​റ​യി​ന്‍​കീ​ഴ്, നി​ല​മ്പൂ​ര്‍, കൊ​ണ്ടോ​ട്ടി, മ​ഞ്ചേ​ശ്വ​രം അ​ട​ക്ക​മു​ള്ള സ്ഥ​ല​ങ്ങ​ളി​ലാ​ണ് പ​രി​ശോ​ധ​ന ന​ട​ക്കു​ന്ന​ത്.

കൊ​ണ്ടോ​ട്ടി​യി​ല്‍ ന​ട​ന്ന റെ​യ്ഡി​ല്‍ പി​എ​ഫ്‌​ഐ പ്ര​വ​ര്‍​ത്ത​ക​ന്‍റെ വീ​ട്ടി​ല്‍​നി​ന്ന് ര​ണ്ട് ല​ക്ഷം രൂ​പ​യു​ടെ കു​ഴ​ല്‍​പ്പണം പി​ടി​കൂ​ടി​യ​താ​യാ​ണ് വി​വ​രം. നി​ല​മ്പൂ​രി​ല്‍ ന​ട​ന്ന റെ​യ്ഡി​ൽ ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി ശ​രീ​ഫി​ന്‍റെ വീ​ട്ടി​ല്‍ നി​ന്ന് രേ​ഖ​ക​ള്‍ പി​ടി​ച്ചെ​ടു​ത്തു.

കേ​ര​ളം, ബി​ഹാ​ര്‍, ക​ര്‍​ണാ​ട​ക സം​സ്ഥാ​ന​ങ്ങ​ളി​ലെ 25 ഇ​ട​ങ്ങ​ളി​ലാ​ണ് ഇ​ന്ന് രാ​വി​ലെ മു​ത​ല്‍ എ​ന്‍​ഐ​എ സം​ഘം പ​രി​ശോ​ധ​ന ന​ട​ത്തു​ന്ന​ത്. ബി​ഹാ​റി​ലെ പു​ല്‍​വാ​രി ഷെ​റീ​ഫി​ല്‍ ക​ഴി​ഞ്ഞ വ​ര്‍​ഷം ര​ജി​സ്റ്റ​ര്‍ ചെ​യ്ത കേ​സു​മാ​യി ബ​ന്ധ​പ്പെ​ട്ടാ​ണ് റെ​യ്ഡ്. കേ​സി​ല്‍ നേ​ര​ത്തെ നാ​ല് പേ​ര്‍ അ​റ​സ്റ്റി​ലാ​യി​രു​ന്നു.

ഇ​വ​ര്‍ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ലെ ആ​ളു​ക​ളു​മാ​യി ചേ​ര്‍​ന്ന് രാ​ജ്യ​ത്ത് പ​ല​യി​ട​ത്തും ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പ​ദ്ധ​തി​യി​ട്ടെ​ന്നാ​ണ് കേ​സ്.