തെ​ളി​വ് ല​ഭി​ക്കാ​തെ ബ്രി​ജ് ഭൂ​ഷ​ണെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കി​ല്ല: ഡല്‍ഹി പോലീസ്

09:05 PM May 31, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: ലൈം​ഗീ​കാ​തി​ക്ര​മ​ക്കേ​സി​ല്‍ ഗു​സ്തി ഫെ​ഡ​റേ​ഷ​ന്‍ അ​ധ്യ​ക്ഷ​നും ബി​ജെ​പി എം​പി​യു​മാ​യ ബ്രി​ജ് ഭൂ​ഷ​ണ്‍ സിം​ഗി​നെ​തി​രേ തെ​ളി​വ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ്. തെ​ളി​വ് ല​ഭി​ക്കാ​തെ ബ്രി​ജ് ഭൂ​ഷ​ണെ അ​റ​സ്റ്റ് ചെ​യ്യാ​നാ​കി​ല്ല.

ബ്രി​ജ് ഭൂ​ഷ​ണ്‍ തെ​ളി​വ് ന​ശി​പ്പി​ക്കാ​നോ പ​രാ​തി​ക്കാ​രെ സ്വാ​ധീ​നി​ക്കാ​നോ ശ്ര​മി​ച്ചി​ട്ടി​ല്ലെ​ന്നും പോ​ലീ​സ് നി​ല​പാ​ട​ടെ​ടു​ത്തു. 15 ദി​വ​സ​ത്തി​നു​ള്ളി​ല്‍ കോ​ട​തി​യി​ല്‍ റി​പ്പോ​ര്‍​ട്ട് സ​മ​ര്‍​പ്പി​ക്കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

അ​തി​നി​ടെ ഗു​സ്തി താ​ര​ങ്ങ​ള്‍ സ​മ​രം പ്ര​ഖ്യാ​പി​ച്ച പ​ശ്ചാ​ത്ത​ല​ത്തി​ല്‍ ഇ​ന്ത്യാ​ഗേ​റ്റി​ന് സ​മീ​പം കേ​ന്ദ്ര​സേ​ന​യെ വി​ന്യ​സി​ച്ചു. ഗു​സ്തി താ​ര​ങ്ങ​ള്‍ ഇ​വി​ടെ നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​മെ​ന്ന് പ്ര​ഖ്യാ​പി​ച്ച​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ന​ട​പ​ടി. ഇ​ന്ത്യാ​ഗേ​റ്റി​ല്‍ സ​മ​രം ന​ട​ത്താ​ന്‍ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ഡ​ല്‍​ഹി പോ​ലീ​സ് വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

അ​നീ​തി​യി​ല്‍ പ്ര​തി​ഷേ​ധി​ച്ചു ഹ​രി​ദ്വാ​റി​ല്‍ ഗം​ഗ​യി​ല്‍ മെ​ഡ​ലു​ക​ളൊ​ഴു​ക്കി ഇ​ന്ത്യാ​ഗേ​റ്റി​ല്‍ നി​രാ​ഹാ​ര​മി​രി​ക്കു​മെ​ന്ന് ഗു​സ്തി താ​ര​ങ്ങ​ള്‍ ചൊ​വ്വാ​ഴ്ച പ്ര​ഖ്യാ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ ക​ര്‍​ഷ​ക നേ​താ​ക്ക​ള്‍ ഇ​ട​പെ​ട്ട് താ​ര​ങ്ങ​ളെ പി​ന്തി​രി​പ്പി​ക്കു​ക​യാ​യി​രു​ന്നു.

അ​ഞ്ച് ദി​വ​സ​ത്തേ​ക്ക് ക​ടു​ത്ത നി​ല​പാ​ട് എ​ടു​ക്ക​രു​തെ​ന്ന നേ​താ​ക്ക​ളു​ടെ ആ​വ​ശ്യം അം​ഗീ​ക​രി​ച്ചാ​ണ് ഗു​സ്തി താ​ര​ങ്ങ​ള്‍ പി​ന്മാ​റി​യ​ത്. വി​ഷ​യ​ത്തി​ല്‍ അ​ന്താ​രാ​ഷ്ട്ര ഒ​ളിം​പി​ക് ക​മ്മി​റ്റി ഇ​ട​പെ​ടു​ന്നു​ണ്ട്.