പി.സി.ചാക്കോയ്ക്കെതിരായ വിമർശനം: തോമസ് കെ. തോമസിന് ശാസന

03:09 PM May 31, 2023 | Deepika.com
ന്യൂ​ഡ​ല്‍​ഹി: എ​ന്‍​സി​പി സം​സ്ഥാ​ന അ​ധ്യ​ക്ഷ​ന്‍ പി.​സി.​ചാ​ക്കോ​യ്‌​ക്കെ​തി​രെ​യു​ള്ള പ​ര​സ്യ​വി​മ​ര്‍​ശ​ന​ത്തി​ല്‍ തോ​മ​സ് കെ.​ തോ​മ​സ് എം​എ​ല്‍​എ​യ്ക്ക് പാ​ര്‍​ട്ടി ദേ​ശീ​യ നേ​തൃ​ത്വ​ത്തി​ന്‍റെ താ​ക്കീ​ത്. എ​ന്‍​സി​പി ദേ​ശീ​യ അ​ധ്യ​ക്ഷ​ന്‍ ശ​ര​ദ് പ​വാ​റാ​ണ് താ​ക്കീ​ത് ന​ല്‍​കി​യ​ത്. പ​രാ​തി​യു​ണ്ടെ​ങ്കി​ല്‍ പാ​ര്‍​ട്ടി ഫോ​റ​ത്തി​ല്‍ പ​റ​യ​ണ​മെ​ന്ന് പ​വാ​ര്‍ മു​ന്ന​റി​യി​പ്പ് ന​ല്‍​കി.

ത​ന്നെ എ​ന്‍​സി​പി​യി​ല്‍ നി​ന്ന് പു​റ​ത്താ​ക്കാ​ന്‍ ചാ​ക്കോ ച​ര​ട് വ​ലി​ക്കു​ക​യാ​ണെ​ന്ന ആ​രോ​പ​ണ​വു​മാ​യി തോ​മ​സ് രം​ഗ​ത്തെ​ത്തു​ക​യാ​യി​രു​ന്നു. മ​ന്ത്രി എ.​കെ.ശ​ശീ​ന്ദ്ര​നും ​ചാ​ക്കോയും ചേ​ര്‍​ന്ന് പാ​ര്‍​ട്ടി​യി​ലെ അ​ധി​കാ​ര​ങ്ങ​ളെ​ല്ലാം കൈ​പ്പി​ടി​യി​ല്‍ ഒ​തു​ക്കു​ക​യാ​ണ്.

പാ​ര്‍​ട്ടി​ക്ക് കി​ട്ടി​യ ബോ​ര്‍​ഡ്, കോ​ര്‍​പ​റേ​ഷ​ന്‍ സ്ഥാ​ന​ങ്ങ​ളി​ലെ​ല്ലാം ഇ​വ​രു​ടെ ആ​ളു​ക​ളെ നി​യോ​ഗി​ച്ചു. ആ​ല​പ്പു​ഴ​യി​ലെ പാ​ര്‍​ട്ടി പ്ര​സി​ഡ​ന്‍റ് സ്ഥാ​നം പി​ടി​ച്ചെ​ടു​ക്കാ​നാ​ണ് ഇ​പ്പോ​ഴ​ത്തെ നീ​ക്ക​മെ​ന്നും എം​എ​ല്‍​എ ആ​രോ​പി​ച്ചി​രു​ന്നു.