ലോ​ക്‌​സ​ഭാ​ സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്ക​ല്‍; ജ​ന​പ്രാ​തി​നി​ധ്യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തുമ്പോ​ള്‍ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് രാ​ഹു​ല്‍ ഗാ​ന്ധി

12:45 PM May 31, 2023 | Deepika.com
വാ​ഷിം​ഗ്ട​ണ്‍: ലോ​ക്‌​സ​ഭാ​ സീ​റ്റു​ക​ള്‍ വ​ര്‍​ധി​പ്പി​ക്കാ​ന്‍ സാ​ധ്യ​ത​യു​ണ്ടെ​ന്ന ച​ര്‍​ച്ച​ക​ള്‍​ക്കി​ടെ വി​ഷ​യ​ത്തി​ല്‍ പ്ര​തി​ക​ര​ണ​വു​മാ​യി കോ​ണ്‍​ഗ്ര​സ് നേ​താ​വ് രാ​ഹു​ല്‍ ഗാ​ന്ധി. ജ​ന​പ്രാ​തി​നി​ധ്യ​ത്തി​ല്‍ മാ​റ്റം വ​രു​ത്തുമ്പോ​ള്‍ അ​തീ​വ ജാ​ഗ്ര​ത വേ​ണ​മെ​ന്ന് രാ​ഹു​ല്‍ പ​റ​ഞ്ഞു.

അ​മേ​രി​ക്ക​യി​ല്‍ ന​ട​ന്ന പ​രി​പാ​ടി​യി​ല്‍ പ്ര​വാ​സി​ക​ളോ​ട് സം​വ​ദി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. 800 സീ​റ്റു​ക​ള്‍ എ​ന്ന സം​ഖ്യ​യി​ലേ​യ്ക്ക് എ​ങ്ങ​നെ എ​ത്തു​മെ​ന്ന കാ​ര്യ​ത്തി​ല്‍ ആ​കാംക്ഷയു​ണ്ട്. ഇ​തി​നാ​യി എ​ന്ത് മാ​ന​ദ​ണ്ഡം സ്വീ​ക​രി​ക്കു​മെ​ന്ന കാ​ര്യ​ത്തി​ല്‍ വ്യ​ക്ത​ത​യി​ല്ല. എ​ല്ലാ വി​ഭാ​ഗ​ങ്ങ​ളെ​യും വി​ശ്വാ​സ​ത്തി​ലെ​ടു​ത്തു​വേ​ണം ഇ​ത് ന​ട​പ്പാ​ക്കാ​നെ​ന്നും രാ​ഹു​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ത്തു.

വി​ല​ക്ക​യ​റ്റം പോ​ലു​ള്ള പ്ര​ശ്‌​ന​ങ്ങ​ളി​ല്‍​നി​ന്ന് ശ്ര​ദ്ധ തി​രി​ക്കാ​നാ​ണ് ഇ​ത്ത​രം വി​ഷ​യ​ങ്ങ​ള്‍ ഉ​യ​ര്‍​ത്തി​ക്കൊ​ണ്ടു​വ​രു​ന്ന​തെ​ന്നും രാ​ഹു​ല്‍ പ്ര​തി​ക​രി​ച്ചു.