ആ​ദാ​യ നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞ് ത​ട്ടി​പ്പ്; നാ​ലു​പേ​ർ പി​ടി​യി​ൽ

02:22 AM May 31, 2023 | Deepika.com
ഹൈ​ദ​രാ​ബാ​ദ്: ആ​ദാ​യ​നി​കു​തി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ ച​മ​ഞ്ഞ് ജ്വ​ല്ല​റി​യി​ൽ നി​ന്നും സ്വ​ർ​ണം ക​വ​ർ​ന്ന നാ​ലു​പേ​ർ പി​ടി​യി​ൽ. ഹൈ​ദ​രാ​ബാ​ദി​ലാ​ണ് സം​ഭ​വം.

60 ല​ക്ഷം രൂ​പ വി​ല​മ​തി​ക്കു​ന്ന 1.7 കി​ലോ സ്വ​ർ​ണ​മാ​ണ് ഇ​വ​ർ ക​വ​ർ​ന്ന​ത്. സ്വ​ർ​ണം ഉ​രു​ക്കു​ന്ന തൊ​ഴി​ലാ​ളി ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ക്കു​ക​യും ഇ​വ​രി​ൽ നി​ന്ന് ഏ​ഴ് സ്വ​ർ​ണ ബി​സ്‌​ക്ക​റ്റു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.

മ​ഹാ​രാ​ഷ്ട്ര, ക​ർ​ണാ​ട​ക, ഗോ​വ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ നാ​ല് പേ​രും. സം​ഭ​വ​വു​മാ​യി ബ​ന്ധ​മു​ള്ള ആ​റു​പേ​ർ ഒ​ളി​വി​ലാ​ണ്.

സെ​ക്ക​ന്ത​രാ​ബാ​ദി​ലെ ജ്വ​ല്ല​റി​യി​ൽ നി​ന്ന് സ്വ​ർ​ണം കൊ​ള്ള​യ​ടി​ക്കാ​ൻ പ​ദ്ധ​തി​യി​ട്ട ഇ​വ​ർ മെ​യ് 24നാ​ണ് ഹൈ​ദ​രാ​ബാ​ദി​ലെ​ത്തി‌‌​യ​ത്.

മെ​യ് 27 ന് ​സം​ഘ​ത്തി​ലെ അ​ഞ്ച് പേ​ർ ജ്വ​ല്ല​റി​യി​ലെ​ത്തി വ്യാ​ജ ഐ​ഡി കാ​ർ​ഡ് കാ​ണി​ച്ച് ഐ​ടി ഉ​ദ്യോ​ഗ​സ്ഥ​രാ​ണെ​ന്ന് പ​രി​ച​യ​പ്പെ​ടു​ത്തി.

ക​ട​യി​ലെ തൊ​ഴി​ലാ​ളി​ക​ളു​ടെ മൊ​ബൈ​ൽ ഫോ​ണു​ക​ൾ ത​ട്ടി​യെ​ടു​ക്കു​ക​യും ഗു​രു​ത​ര​മാ​യ പ്ര​ത്യാ​ഘാ​ത​ങ്ങ​ൾ നേ​രി​ടേ​ണ്ടി​വ​രു​മെ​ന്ന് ഭീ​ഷ​ണി​പ്പെ​ടു​ത്തു​ക​യും ചെ​യ്ത ശേ​ഷം 1,700 ഗ്രാം ​വീ​ത​മു​ള്ള 17 സ്വ​ർ​ണ്ണ ബി​സ്‌​ക്ക​റ്റു​ക​ൾ (ഓ​രോ​ന്നി​നും 100 ഗ്രാം ​തൂ​ക്കം) ബ​ല​മാ​യി എ​ടു​ത്തു​കൊ​ണ്ടു​പോ​കു​ക​യു​മാ​യി​രു​ന്നു.