ട്രാ​ൻ​സ്ഫ​ർ വൈ​കി​പ്പി​ച്ചു; സ്റ്റേ​ഷ​നി​ൽ വ​ച്ച് കീ​ട​നാ​ശി​നി കു​ടി​ച്ച് എ​എ​സ്ഐ

08:38 PM May 30, 2023 | Deepika.com
മും​ബൈ: ട്രാ​ൻ​സ്ഫ​ർ ഓ​ർ​ഡ​ർ ല​ഭി​ച്ചി​ട്ട് മൂ​ന്ന് മാ​സം പി​ന്നി​ട്ടി​ട്ടും പു​തി​യ സ്റ്റേ​ഷ​നി​ലേ​ക്ക് മാ​റാ​ൻ സ​ർ​ക്കി​ൾ ഇ​ൻ​സ്പെ​ക്ട​ർ അ​നു​വ​ദി​ക്കാ​ത്ത​തി​ൽ പ്ര​തി​ഷേ​ധി​ച്ച് എ​എ​സ്ഐ പോ​ലീ​സ് സ്റ്റേ​ഷ​നി​നു​ള്ളി​ൽ വ​ച്ച് കീ​ട​നാ​ശി​നി കു​ടി​ച്ച് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ചു.

മും​ബൈ ന​ഗ​ര​പ്രാ​ന്ത​ത്തി​ലു​ള്ള ഗ​ഡ്കോ​പ​ർ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ എ​എ​സ്ഐ ആ​യ ബാ​ല​കൃ​ഷ്ണ നാ​നേ​ക്ക​ർ ആ​ണ് ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്. തി​ങ്ക​ളാ​ഴ്ച രാ​ത്രി ഇ​ൻ​സ്പെ​ക്ട​റു​മാ​യി ഉ​ണ്ടാ​യ ത​ർ​ക്ക​ത്തി​നി​ടെ‌​യാ​ണ് നാ​നേ​ക്ക​ർ ജീ​വ​നൊ​ടു​ക്കാ​ൻ ശ്ര​മി​ച്ച​ത്.

പു​നെ​യി​ലെ സ്റ്റേ​ഷ​നി​ലേ​ക്ക് ത​നി​ക്ക് ല​ഭി​ച്ച ട്രാ​ൻ​സ്ഫ​ർ സി​ഐ ത​ട​യു​ന്ന​ത് നാ​നേ​ക്ക​ർ ചോ​ദ്യം​ചെ​യ്തി​രു​ന്നു. ഇ​തി​ന് മ​റു​പ​ടി​യാ​യി ര​ണ്ട് കേ​സു​ക​ളി​ലെ ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്ക​ണ​മെ​ന്നും അ​തി​ന് ശേ​ഷം ട്രാ​ൻ​സ്ഫ​ർ പ​രി​ഗ​ണി​ക്കാ​മെ​ന്നും സി​ഐ അ​റി​യി​ച്ചു. തു​ട​ർ​ന്ന് സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്ത് സൂ​ക്ഷി​ച്ചി​രു​ന്ന കീ​ട​നാ​ശി​നി നാ​നേ​ക്ക​ർ കു​ടി​ക്കു​ക​യാ​യി​രു​ന്നു.

സം​ഭ​വം ന​ട​ന്ന​യു​ട​ൻ പോ​ലീ​സു​കാ​ർ ചേ​ർ​ന്ന് നാ​നേ​ക്ക​റി​നെ സ​മീ​പ​ത്തു​ള്ള ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.