മ​ർ​ദ​ന​ക്കേ​സി​ൽ യു​പി എം​എ​ൽ​എ​യ്ക്ക് നാല് മാ​സം ത​ട​വു​ശി​ക്ഷ

06:12 PM May 30, 2023 | Deepika.com
ല​ക്നോ: ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച കേ​സി​ൽ ഉ​ത്ത​ർ പ്ര​ദേ​ശി​ൽ നി​ന്നു​ള്ള സ​മാ​ജ്‌​വാ​ദി പാ​ർ​ട്ടി എം​എ​ൽ​എ ര​മാ​കാ​ന്ത് യാ​ദ​വി​ന് ജൗ​ൻ​പൂ​ർ പ്ര​ത്യേ​ക കോ​ട​തി നാല് മാ​സം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു. യാ​ദ​വ് 7,000 രൂ​പ പി​ഴ ഒ​ടു​ക്ക​ണ​മെ​ന്നും കോ​ട​തി അ​റി​യി​ച്ചു.

2019 മാ​ർ​ച്ചി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​നാ​ണ് കോ​ട​തി ശി​ക്ഷ വി​ധി​ച്ച​ത്. അ​സം​ഗ​ഡ് ന​ഗ​ര​ത്തി​ലെ ച​ഖ് പ്യാ​ർ അ​ലി മേ​ഖ​ല​യി​ൽ വ​ച്ച് യാ​ദ​വി​ന്‍റെ സു​ര​ക്ഷാ​വ്യൂ​ഹ​ത്തി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ബൈ​ക്കി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന മി​ത്രാ​സെ​ൻ സിം​ഗ് എ​ന്ന യു​വാ​വി​നെ വ​ടി​യും മ​റ്റ് ആ​യു​ധ​ങ്ങ​ളും ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യാ​ദ​വും മ​ർ​ദ​ന​ത്തി​ൽ പ​ങ്കു​ചേ​ർ​ന്നി​രു​ന്നു.

1999-ലെ ​തെ​ര​ഞ്ഞെ​ടു​പ്പി​നി​ടെ ന​ട​ന്ന അ​ക്ര​മ​ക്കേ​സി​ൽ നി​ല​വി​ൽ ജ​യി​ലി​ലു​ള്ള യാ​ദ​വ് ആ ​കേ​സി​ന്‍റെ ശി​ക്ഷാ​കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ ശേ​ഷ​വും നാല് മാ​സം ജ‌​യി​ലി​ൽ തു​ട​ര​ണ​മെ​ന്ന് കോ​ട​തി വ്യ​ക്ത​മാ​ക്കി.

അ​സം​ഗ​ഡി​ൽ നി​ന്ന് നാ​ല് ത​വ​ണ ലോ​ക്സ​ഭ​യി​ലെ​ത്തി​യ യാ​ദ​വ് നി​ല​വി​ൽ ഫൂ​ൽ​പ്പൂ​ർ പ​വാ​യ് മ​ണ്ഡ​ല​ത്തി​ൽ നി​ന്നു​ള്ള എം​എ​ൽ​എ​യാ​ണ്. 1996-ൽ ​എ​സ്പി ടി​ക്ക​റ്റി​ൽ ആ​ദ്യ​മാ​യി ലോ​ക്സ​ഭ​യി​ലെ​ത്തി​യ യാ​ദ​വ് പി​ന്നീ​ട് ബി​എ​സ്പി, ബി​ജെ​പി, കോ​ൺ​ഗ്ര​സ് പാ​ർ​ട്ടി​ക​ളി​ൽ പ്ര​വ​ർ​ത്തി​ച്ച ശേ​ഷ​മാ​ണ് എ​സ്പി​യി​ൽ മ​ട​ങ്ങി​യെ​ത്തി​യ​ത്.