"എ​ല്ലാം ന​മ്മു​ടെ പാ​ർ​ട്ടി​യു​ടെ പ​വ​ർ'; സി​എ​സ്കെ ജ​യ​ത്തി​ൽ ക്രെ​ഡി​റ്റെ​ടു​ക്കാ​ൻ ബി​ജെ​പി

05:54 PM May 30, 2023 | Deepika.com
ചെ​ന്നൈ: ഇ​ന്ത്യ​ൻ പ്രീ​മി​യ​ർ ലീ​ഗ് 16-ാം സീ​സ​ണി​ൽ ചെ​ന്നൈ സൂ​പ്പ​ർ കിം​ഗ്സ് ജേ​താ​ക്ക​ളാ​യ​തി​ന് പി​ന്നി​ൽ ഒ​രു ബി​ജെ​പി നേ​താ​വാ​ണെ​ന്ന പ​രാ​മ​ർ​ശ​വു​മാ​യി ബി​ജെ​പി ത​മി​ഴ്നാ​ട് സം​സ്ഥാ​ന അ​ധ്യ​ക്ഷ​ൻ കെ. ​അ​ണ്ണാ​മ​ലൈ.

മോ​ഹി​ത് ശ​ർ​മ എ​റി​ഞ്ഞ അ​വ​സാ​ന ഓ​വ​റി​ൽ തു​ട​ർ​ച്ച​യാ​യ ബൗ​ണ്ട​റി​ക​ൾ നേ​ടി​യ സി​എ​സ്കെ താ​രം ര​വീ​ന്ദ്ര ജ​ഡേ​ജ​യെ മു​ൻ​നി​ർ​ത്തി​യാ​ണ് അ​ണ്ണാ​മ​ലൈ ഈ ​പ​രാ​മ​ർ​ശം ന​ട​ത്തി​യ​ത്. ഗു​ജ​റാ​ത്തി​ൽ നി​ന്നു​ള്ള ബി​ജെ​പി പ്ര​വ​ർ​ത്ത​ക​നാ​യ ജ​ഡേ​ജ​യാ​ണ് സി​എ​സ്കെ​യെ ജ​യി​പ്പി​ച്ച​തെ​ന്ന് അ​ണ്ണാ​മ​ലൈ ട്വീ​റ്റ് ചെ​യ്തു.

ജ​ഡേ​ജ​യു​ടെ ഭാ​ര്യ റി​വാ​ബ ജാം​ന​ഗ​റി​ൽ നി​ന്നു​ള്ള ബി​ജെ​പി എം​എ​ൽ​എ ആ​ണെ​ന്നും പാ​ർ​ട്ടി പ്ര​വ​ർ​ത്ത​ക​നാ​യ ജ​ഡേ​ജ ഉ​ള്ള​തി​നാ​ൽ മാ​ത്ര​മാ​ണ് സി​എ​സ്കെ കി​രീ​ടം നേ​ടി​യ​തെ​ന്നും നേ​താ​വ് ട്വി​റ്റ​റി​ൽ കു​റി​ച്ചി​രു​ന്നു. ജ​ഡേ​ജ​യും പ​ത്നി​യും പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​ക്കൊ​പ്പം നി​ൽ​ക്കു​ന്ന ചി​ത്ര​വും അ​ണ്ണാ​മ​ലൈ പ​ങ്കു​വ​ച്ചു.