എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളിലും വൈ​ദ്യു​തി, എല്ലാ ദിവസവും മുട്ടയും പാലും: മ​ന്ത്രി വീണ

05:37 PM May 30, 2023 | Deepika.com
തിരുവനന്തപുരം: സം​സ്ഥാ​ന​ത്തെ എ​ല്ലാ അ​ങ്ക​ണ​വാ​ടി​ക​ളും ഈ ​വ​ർ​ഷ​ത്തോ​ടെ സ​മ്പൂ​ർ​ണ​മാ​യി വൈ​ദ്യു​തീ​ക​രി​ക്കു​മെ​ന്ന് മ​ന്ത്രി വീ​ണാ ജോ​ർ​ജ്. പു​തി​യ അ​ധ്യ​യ​ന വ​ർ​ഷ​ത്തെ അ​ങ്ക​ണ​വാ​ടി പ്ര​വേ​ശ​നോ​ത്സ​വ​ത്തി​ന്‍റെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹിക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

സം​സ്ഥാ​ന​ത്ത് 33,115 അ​ങ്ക​ണ​വാ​ടി​ക​ളാ​ണു​ള്ള​ത്. ഇ​തി​ൽ 2500 ഓ​ളം അ​ങ്ക​ണ​വാ​ടി​ക​ൾ വൈ​ദ്യു​തീ​ക​രി​ച്ചി​ട്ടി​ല്ലാ​ത്ത​വ​യാ​യി​രു​ന്നു. എ​ന്നാ​ൽ ഇ​പ്പോ​ൾ വൈ​ദ്യു​തീ​ക​രി​ക്കാ​ത്ത​വ​യു​ടെ എ​ണ്ണം 200 താ​ഴെ മാ​ത്ര​മാ​ണ്.

ആ ​അ​ങ്ക​ണ​വാ​ടി​ക​ളി​ൽ കൂ​ടി വൈ​ദ്യു​തി എ​ത്തി​ച്ച് ഈ ​വ​ർ​ഷം ത​ന്നെ സ​മ്പൂ​ർ​ണ വൈ​ദ്യു​തീ​ക​ര​ണം ന​ട​പ്പാ​ക്കു​മെ​ന്ന് മ​ന്ത്രി ഉ​റ​പ്പു​ന​ൽ​കി. ആ​ദി​വാ​സി മേ​ഖ​ല​ക​ളി​ൽ ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ലു​ള്ള, വൈ​ദ്യു​തി ലൈ​ൻ വ​ലി​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ള്ള അ​ങ്ക​ണ​വാ​ടി​ക​ളി​ലേ​ക്ക് കെഎ​സ്ഇബി​യു​ടെ സൗ​രോ​ർ​ജ പാ​ന​ൽ ഉ​പ​യോ​ഗി​ച്ച് വെ​ളി​ച്ച​മെ​ത്തി​ക്കും. അ​ങ്ക​ണ​വാ​ടി​ക​ളി​ൽ ആ​ഴ്ച​യി​ൽ ര​ണ്ട് ദി​വ​സം മു​ട്ട​യും പാ​ലും വി​ത​ര​ണം ചെ​യ്യു​ന്ന​ത് എ​ല്ലാ ദി​വ​സ​വു​മാ​ക്കി മാ​റ്റു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു.