മ​ഴ​ക്കാ​ല ത​യാ​റെ​ടു​പ്പു ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​ക്ക​ണം: മു​ഖ്യ​മ​ന്ത്രി

07:18 PM May 30, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: മ​ഴ​ക്കാ​ല ത​യാ​റെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ത്ത​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. സം​സ്ഥാ​ന ദു​ര​ന്ത​നി​വാ​ര​ണ അ​തോ​റി​റ്റി യോ​ഗ​ത്തി​ലാ​ണ് മു​ഖ്യ​മ​ന്ത്രി​യു​ടെ നി​ർ​ദേ​ശം.

ജൂ​ൺ നാ​ലി​ന് മ​ൺ​സൂ​ൺ തു​ട​ങ്ങു​മെ​ന്ന് കേ​ന്ദ്ര കാ​ലാ​വ​സ്ഥ വ​കു​പ്പ് അ​റി​യി​ച്ചി​ട്ടു​ണ്ട്. മ​ഴ​യു​ടെ ല​ഭ്യ​ത​യി​ൽ പ്ര​വ​ച​നാ​തീ​ത​സ്വ​ഭാ​വം പ്ര​തീ​ക്ഷി​ക്കു​ന്ന​തി​നാ​ൽ ജി​ല്ല​ക​ളി​ലെ മ​ഴ​ക്കാ​ല ത​യാ​റെ​ടു​പ്പ് പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ അ​വ​ലോ​ക​നം ജൂ​ൺ, ജൂ​ലൈ, ഓ​ഗ​സ്റ്റ്, സെ​പ്റ്റം​ബ​ർ മാ​സ​ങ്ങ​ളി​ൽ ആ​ദ്യ​ആ​ഴ്ച​യി​ൽ പ്ര​ത്യേ​ക​മാ​യി ന​ട​ത്ത​ണം.

ജി​ല്ല​യു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​മാ​രു​ടെ​യോ ജി​ല്ലാ ക​ള​ക്ട​ർ​മാ​രു​ടെ​യോ നേ​തൃ​ത്വ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ യോ​ഗം ചേ​ര​ണം. അ​തി​ൽ ഓ​രോ​പ്ര​വ​ർ​ത്തി​ക​ളു​ടെ​യും പു​രോ​ഗ​തി അ​വ​ലോ​ക​നം ചെ​യ്യ​ണ​മെ​ന്ന് മു​ഖ്യ​മ​ന്ത്രി നി​ർ​ദ്ദേ​ശി​ച്ചു.