കെ​എം​എ​സ്‌​സി​എ​ല്‍ തീ​പി​ടി​ത്തം; മൗ​നം തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി

03:03 PM May 30, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: കേ​ര​ള മെ​ഡി​ക്ക​ല്‍ സ​ര്‍​വീ​സ​സ് കോ​ര്‍​പ​റേ​ഷ​നു​ക​ളി​ല്‍ തു​ട​ര്‍​ച്ച​യാ​യു​ണ്ടാ​കു​ന്ന തീ​പി​ടി​ത്ത​ത്തി​ല്‍ മൗ​നം തു​ട​ര്‍​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി വീ​ണാ ജോ​ര്‍​ജ്. മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ ആ​വ​ര്‍​ത്തി​ച്ചു​ള്ള ചോ​ദ്യ​ങ്ങ​ളോ​ട് മ​ന്ത്രി ഇ​ന്നും പ്ര​തി​ക​രി​ച്ചി​ല്ല.

കെ​എം​എ​സ്‌​സി​എ​ല്‍ തീ​പി​ടി​ത്ത​ത്തെ​ക്കു​റി​ച്ച് ഇ​ന്ന് മ​റു​പ​ടി പ​റ​യാ​മെ​ന്നാ​ണ് മ​ന്ത്രി ക​ഴി​ഞ്ഞ ദി​വ​സം അ​റി​യി​ച്ചി​രു​ന്ന​ത്. എ​ന്നാ​ല്‍ വി​ഷ​യ​ത്തേ​ക്കു​റി​ച്ച് പി​ന്നീ​ട് പ്ര​തി​ക​രി​ക്കാ​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.

കെ​എം​എ​സ്‌​സി​എ​ലി​ന്‍റെ തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, ആ​ല​പ്പു​ഴ ഗോ​ഡൗ​ണു​ക​ളി​ലാണ് അ​ടു​ത്തി​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. ഇ​തു​വ​രെ ഇ​ക്കാ​ര്യ​ത്തി​ല്‍ ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ ഭാ​ഗ​ത്തു​നി​ന്ന് ഔ​ദ്യോ​ഗി​ക പ്ര​തി​ക​ര​ണ​മു​ണ്ടാ​യി​ട്ടി​ല്ല.

മൂ​ന്നി​ട​ത്തും ബ്ലീ​ച്ചിം​ഗ് പൗ​ഡ​റാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​ക്കി​യ​തെ​ന്നാ​ണ് കെ​എം​എ​സ്‌​സി​എ​ലി​ന്‍റെ വാ​ദം. എ​ന്നാ​ല്‍ കെ​മി​ക്ക​ല്‍ പ​രി​ശോ​ധ​ന​യു​ടെ ഫ​ലം വ​രും മു​മ്പ് ബ്ലീ​ച്ചിം​ഗ് പൗ​ഡ​ര്‍ പി​ന്‍​വ​ലി​ക്കാ​ന്‍ കെ​എം​എ​സ്‌​സി​എ​ല്‍ വി​ത​ര​ണ ക​മ്പ​നി​ക​ള്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു.