ജ​മ്മു​കാ​ഷ്മീ​രി​ല്‍ സ​ര്‍​ക്ക​സ് ക​ളി​ക്കാ​ര​നെ ഭീ​ക​ര​ര്‍ വെ​ടി​വ​ച്ചു കൊ​ന്നു

12:08 PM May 30, 2023 | Deepika.com
ശ്രീ​ന​ഗ​ർ: ജ​മ്മു​കാ​ഷ്മീ​രി​ല്‍ സ​ര്‍​ക്ക​സ് ക​ളി​ക്കാ​ര​നെ ഭീ​ക​ര​ര്‍ വെ​ടി​വ​ച്ചു കൊ​ന്നു. അ​ന​ന്ത​നാ​ഗ് ജി​ല്ല​യി​ലാ​ണ് സം​ഭ​വം.

ഉ​ദം​പു​ര്‍ സ്വ​ദേ​ശി ദീ​പു​വാ​ണ് അ​ന​ന്ത്‌​നാ​ഗി​ലെ ജ​ഗ്ല​ന്‍​ഡ് മാ​ണ്ഡി​യി​ല്‍ വ​ച്ച് കൊ​ല്ല​പ്പെ​ട്ട​ത്. അ​ന​ന്ത​നാ​ഗി​ലെ ഒ​രു അ​മ്യൂ​സ്‌​മെ​ന്‍റ് പാ​ര്‍​ക്കി​ലെ സ്വ​കാ​ര്യ സ​ര്‍​ക്ക​സ് ക​മ്പ​നി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു ദീ​പു.

വെ​ടി​യേ​റ്റ് ഗു​രു​ത​രാ​വ​സ്ഥ​യി​ലാ​യ ദീ​പു​വി​നെ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചു​വെ​ങ്കി​ലും മ​ര​ണം​സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു.