ക​ണ്ണൂ​രി​ൽ ബ​സി​ൽ മ​ധ്യ​വ​യ​സ്ക​ന്‍റെ ന​ഗ്ന​താ പ്ര​ദ​ർ​ശ​നം

10:00 PM May 29, 2023 | Deepika.com
ക​ണ്ണൂ​ർ: ബ​സി​ൽ​വ​ച്ച് മ​ധ്യ​വ​യ​സ്കൻ ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​താ​യി യു​വ​തി​യു​ടെ പ​രാ​തി. ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ച്ച​യാ​ളു​ടെ ഫോ​ട്ടോ സ​ഹി​തം സാ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ലാ​ണ് യു​വ​തി ദു​ര​നു​ഭ​വം പ​ങ്കു​വ​ച്ച​ത്.

ചെ​റു​പു​ഴ​യി​ൽ നി​ന്ന് ത​ളി​പ്പ​റ​മ്പി​ലേ​ക്ക് പോ​കാ​ൻ ബ​സ്റ്റാ​ന്‍റി​ൽ നി​ർ​ത്തി​യി​ട്ട സ്വ​കാ​ര്യ ബ​സി​ലാ​ണ് യു​വ​തി​യ്ക്ക് നേ​രെ മ​ധ്യ​വ​യ​സ്ക​ന്‍റെ ന​ഗ്ന​താ പ്ര​ദ​ർ​ശ​ന​വും മോ​ശം പെ​രു​മാ​റ്റ​വു​മു​ണ്ടാ​യ​ത്.

യു​വ​തി ബ​സി​ൽ ക​യ​റു​മ്പോ​ൾ ഇ​യാ​ൾ മാ​ത്ര​മാ​യി​രു​ന്നു ബ​സി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. തു​ട​ർ​ന്ന് യു​വ​തി​യു​ടെ അ​ടു​ത്ത സീ​റ്റി​ൽ വ​ന്നി​രു​ന്ന് ന​ഗ്ന​ത പ്ര​ദ​ർ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. മൊ​ബൈ​ൽ ഫോ​ണി​ൽ ദൃ​ശ്യം പ​ക​ർ​ത്തു​ന്നു​ണ്ടെ​ന്ന് മ​ന​സി​ലാ​ക്കി​യി​ട്ടും ഇ​യാ​ൾ പി​ൻ​മാ​റി​യി​ല്ല.

ബ​സ് ജീ​വ​ന​ക്കാ​ർ എ​ത്തി​യ​തോ​ടെ ഇ​യാ​ൾ ഇ​റ​ങ്ങി​പോ​യി. യു​വ​തി ഇ​ക്കാ​ര്യം ജീ​വ​ന​ക്കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പെ​ടു​ത്തി. പ്ര​തി​യെ അ​വി​ടെ​യെ​ല്ലാം തെ​ര​ഞ്ഞെ​ങ്കി​ലും ക​ണ്ടെ​ത്തി​യി​ല്ല. തു​ട​ർ​ന്നാ​ണ് വി​ഷ​യം സ​മൂ​ഹ്യ മാ​ധ്യ​മ​ങ്ങ​ളി​ൽ പ​ങ്കു​വ​ച്ച​ത്.

സം​ഭ​വ​ത്തി​ൽ ശ​ക്ത​മാ​യ ന​ട​പ​ടി ഉ​ണ്ടാ​കു​മെ​ന്ന് പ​യ്യ​ന്നൂ​ർ ഡി​വൈ​എ​സ്പി പ്രേ​മ​ച​ന്ദ്ര​ൻ വ്യ​ക്ത​മാ​ക്കി. ആ​ളെ ക​ണ്ടെ​ത്താ​ൻ പോ​ലീ​സ് അ​ന്വേ​ഷ​ണം തു​ട​ങ്ങി​യി​ട്ടു​ണ്ടെ​ന്നും യു​വ​തി​യി​ൽ നി​ന്ന് ഇ​ക്കാ​ര്യ​ത്തി​ൽ കൂ​ടു​ത​ൽ വി​ശ​ദീ​ക​ര​ണ​ങ്ങ​ൾ തേ​ടു​മെ​ന്നും പോ​ലീ​സ് പ​റ​ഞ്ഞു.