ചെന്നൈ: മലയാള സിനിമ മേഖലയിലെ മുതിര്‍ന്ന ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു. മലയാള സിനിമകളുടെ ചെന്നൈയുമായി ബന്ധപ്പെട്ടുള്ള ഭൂരിഭാഗം കാര്യങ്ങളും നിര്‍വഹിച്ചിരുന്നത് അദ്ദേഹമാണ്.
ലിജോ ജോസ് പെല്ലിശേരി- മോഹന്‍ലാല്‍ ചിത്രം മലൈക്കോട്ടൈ വാലിബനുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ഞായറാഴ്ചയും സജീവമായിരുന്നു. ഫെഫ്ക പ്രൊഡക്ഷന്‍ എക്സിക്യൂട്ടീവ് യൂണിയന് അംഗം കൂടിയാണ് കാര്‍ത്തിക് ചെന്നൈ.
ലെയ്സണ്‍ ഓഫീസര്‍ കാര്‍ത്തിക് ചെന്നൈ അന്തരിച്ചു
12:04 PM May 29, 2023 | Deepika.com