ആ​സാ​മി​ല്‍ റോ​ഡ​പ​ക​ട​ത്തി​ല്‍ ഏ​ഴ് എ​ന്‍​ജി​നീ​യ​റിം​ഗ് വി​ദ്യാ​ര്‍​ഥി​ക​ള്‍ മ​രി​ച്ചു

12:04 PM May 29, 2023 | Deepika.com
ഗോ​ഹ​ത്തി: ഗോ​ഹ​ത്തി​യി​ലെ ജ​ലു​ക്ബാ​രി മേ​ഖ​ല​യി​ല്‍ ഉ​ണ്ടാ​യ വാ​ഹ​നാ​പ​ക​ട​ത്തി​ല്‍ ഏ​ഴു​പേ​ര്‍ മ​രി​ച്ചു. നിരവധിപേര്‍ക്ക് പരിക്കേറ്റു. മ​രി​ച്ച​വ​രെ​ല്ലാം ആ​സാം എ​ന്‍​ജീനി​യ​റിം​ഗ് കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ളാ​ണെ​ന്ന് പോ​ലീ​സ് അ​റി​യി​ച്ചു.

ഞാ​യ​റാ​ഴ്ച രാ​ത്രി​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. ഇ​വ​ര്‍ സ​ഞ്ച​രി​ച്ചി​രു​ന്ന സ്‌​കോ​ര്‍​പി​യോ കാ​ര്‍ നി​യ​ന്ത്ര​ണം വി​ട്ട് ഡി​വൈ​ഡ​ര്‍ മു​റി​ച്ചു​ക​ട​ന്ന് എ​തി​ര്‍ പാ​ത​യി​ല്‍ നി​ന്നും വ​രി​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​നി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു.

10 വി​ദ്യാ​ര്‍​ഥി​ക​ള്‍ കാ​റി​ലു​ണ്ടാ​യി​രു​ന്ന​താ​യാ​ണ് വി​വ​രം. ഏ​ഴു​പേ​ര്‍ സം​ഭ​വ​സ്ഥ​ല​ത്തു​ത​ന്നെ മ​രി​ച്ചു.​ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ മൂ​ന്നു വി​ദ്യാ​ര്‍​ഥി​ക​ളെ​യും പി​ക്ക​പ്പി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​രെ​യും ഗു​വാ​ഹ​ത്തി മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു.

ഗു​വാ​ഹ​ത്തി​യി​ല്‍ നി​ന്നു​ള്ള അ​രി​ന്ദം ഭ​ല്ലാ​ല്‍, ഗോ​ലാ​ഘ​ട്ടി​ല്‍ നി​ന്നു​ള്ള നി​യോ​ര്‍ ദേ​ക, ചാ​രൈ​ഡി​യോ​യി​ല്‍ നി​ന്നു​ള്ള കൗ​ശി​ക് മോ​ഹ​ന്‍, നാ​ഗോ​നി​ല്‍ നി​ന്നു​ള്ള ഉ​പാം​ഗ്ഷു ശ​ര്‍​മ, മ​ജു​ലി​യി​ല്‍ നി​ന്നു​ള്ള രാ​ജ്കി​ര​ണ്‍ ഭൂ​യാ​ന്‍, ദി​ബ്രു​ഗ​ഡി​ല്‍ നി​ന്നു​ള്ള എ​മോ​ണ്‍ ഗ​യാ​ന്‍, മം​ഗ​ല്‍​ദോ​യി​ല്‍ നി​ന്നു​ള്ള കൗ​ശി​ക് ബ​റു​വ എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.

ജോ​ര്‍​ഹ​ട്ടി​ല്‍ നി​ന്നു​ള്ള അ​ര്‍​പ​ന്‍ ഭു​യാ​ന്‍, അ​ര്‍​ണ​ബ് ച​ക്ര​വ​ര്‍​ത്തി ബോം​ഗൈ​ഗാ​വ്, ജോ​ര്‍​ഹ​ട്ടി​ല്‍ നി​ന്നു​ള്ള മൃ​ണ്‍​മോ​യ് ബോ​റ എ​ന്നി​വ​ര്‍​ക്കാ​ണ്പ​രി​ക്കേ​റ്റ​ത്.

കൂ​ടാ​തെ പി​ക്ക​പ്പി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്നു​പേ​ര്‍​ക്കും പ​രി​ക്കേ​റ്റു. നാ​ല്‍​ബാ​രി സ്വ​ദേ​ശി​ക​ളാ​യ മു​സ​മി​ല്‍ ഹ​ഖ്, യൂ​സ​ഫ് അ​ലി, ബാ​ര്‍​പേ​ട്ട​യി​ല്‍ നി​ന്നു​ള്ള റ​ജി​ബ് അ​ലി എ​ന്നി​വ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്.