പ്ര​തി​പ​ക്ഷ പാ​ർ​ട്ടി​ക​ളു​ടെ യോ​ഗം ജൂ​ൺ 12ന് ​പാ​റ്റ്ന​യി​ൽ

01:43 AM May 29, 2023 | Deepika.com
ന്യൂ​ഡ​ൽ​ഹി: അ​ടു​ത്ത വ​ർ​ഷം ന​ട​ക്കു​ന്ന ലോ​ക്സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​നു​ള്ള ത​ന്ത്ര​ങ്ങ​ളെ​ക്കു​റി​ച്ച് ആ​ലോ​ചി​ക്കു​ന്ന​തി​ന് പ്ര​തി​പ​ക്ഷ ക​ക്ഷി​ക​ൾ ഒ​ത്തു​ചേ​രു​ന്നു. ജൂ​ൺ 12ന് ​പാ​റ്റ്ന​യി​ലാ​ണു യോ​ഗം വി​ളി​ച്ചു​ചേ​ർ​ത്തി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് ഉ​ൾ​പ്പെ​ടെ സ​മാ​ന​മ​ന​സ്ക​രാ​യ 18 പാ​ർ​ട്ടി​ക​ളി​ലെ നേ​താ​ക്ക​ൾ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ക്കും.

ഇ​തൊ​രു മു​ന്നൊ​രു​ക്ക യോ​ഗ​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ​പാ​ർ​ട്ടി​ക​ളു​ടെ പ്ര​ധാ​ന യോ​ഗം പി​ന്നാ​ലെ ന​ട​ക്കു​മെ​ന്നു​മാ​ണ് പ്ര​തി​പ​ക്ഷ കേ​ന്ദ്ര​ങ്ങ​ൾ പ​റ​ഞ്ഞ​ത്. ബി​ഹാ​ർ മു​ഖ്യ​മ​ന്ത്രി നി​തീ​ഷ്കു​മാ​ർ മു​ൻ​കൈ​യെ​ടു​ത്താ​ണു യോ​ഗം വി​ളി​ച്ചി​രി​ക്കു​ന്ന​ത്. കോ​ൺ​ഗ്ര​സ് ദേ​ശീ​യ അ​ധ്യ​ക്ഷ​ൻ മ​ല്ലി​കാ​ർ​ജു​ൻ ഖാ​ർ​ഗെ​യു​ൾ​പ്പെ​ടെ എ​ല്ലാ പ്ര​തി​പ​ക്ഷ ക​ക്ഷി നേ​താ​ക്ക​ളെ​യും നി​തീ​ഷ്കു​മാ​ർ നേ​രി​ൽ​ക്ക​ണ്ടു ച​ർ​ച്ച ന​ട​ത്തി​യി​രു​ന്നു.

പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം സം​യു​ക്ത​മാ​യി ബ​ഹി​ഷ്ക​രി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് പ്ര​തി​പ​ക്ഷം ഒ​രു കു​ട​ക്കീ​ഴി​ൽ അ​ണി​ചേ​രു​ന്ന​ത്.