കീ​വി​ൽ ആ​ക്ര​മ​ണം ക​ടു​പ്പി​ച്ച് റ​ഷ്യ; തൊ​ടു​ത്ത​ത് 54 ഡ്രോ​ണു​ക​ൾ

07:22 PM May 28, 2023 | Deepika.com
കീ​വ്: യു​ക്രെ​യ്ൻ ത​ല​സ്ഥാ​ന​മാ​യ കീ​വി​ന് നേ​ർ​ക്ക് ഡ്രോ​ൺ മി​സൈ​ൽ ആ​ക്ര​മ​ണം ശ​ക്ത​മാ​ക്കി റ​ഷ്യ. 24 മ​ണി​ക്കൂ​റി​നി​ടെ 54 കാ​മി​കാ​സെ ഡ്രോ​ണു​ക​ൾ കീ​വ് ല​ക്ഷ്യ​മാ​ക്കി റ​ഷ്യ തൊ​ടു​ത്തെ​ന്ന് യു​ക്രെ​യ്ൻ വൃ​ത്ത​ങ്ങ​ൾ അ​റി​യി​ച്ചു.

52 ഡ്രോ​ണു​ക​ൾ പ്ര​തി​രോ​ധ സേ​ന വെ​ടി​വ​ച്ചി​ട്ട​താ​യും ആ​ക്ര​മ​ണ​ങ്ങ​ളി​ൽ ഒ​രാ​ൾ മ​രി​ച്ച​താ​യും യു​ക്രെ​യ​ൻ അ​റി​യി​ച്ചു. പെ​ട്രോ​ൾ ബ​ങ്കി​ന് സ​മീ​പ​ത്ത് പ​തി​ച്ച ഡ്രോ​ൺ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് മ​ധ്യ​വ​യ​സ്ക്ക​നാ​യ യു​ക്രെ​യ്ൻ പൗ​ര​ൻ കൊ​ല​പ്പെ​ട്ട​ത്.

ഡ്രോ​ണു​ക​ളു​ടെ അ​വ​ശി​ഷ്ട​ങ്ങ​ൾ പ​തി​ച്ച് ഹോ​ലോ​യ്സി​വി​സ്കി ന​ഗ​ര​ത്തി​ലെ ഒ​രു സം​ഭ​ര​ണ​ശാ​ല​യ്ക്കും കീ​വ് ന​ഗ​ര​ത്തി​ലെ ര​ണ്ട് കെ​ട്ടി​ട​ങ്ങ​ളും തീ​പി​ടി​ച്ചു.

1,500 വ​ർ​ഷം മു​മ്പ് സ്ഥാ​പി​ച്ച കീ​വ് ന​ഗ​ര​ത്തെ ആ​ദ​രി​ക്കാ​നാ​യി ന​ഗ​ര​വാ​സി​ക​ൾ എ​ല്ലാ വ​ർ​ഷ​വും ന​ട​ത്തി​വ​രു​ന്ന " കീ​വ് ഡേ' ​ആ​ഘോ​ഷ​ങ്ങ​ൾ ല​ക്ഷ്യ​മി​ട്ടാ​ണ് റ​ഷ്യ ഡ്രോ​ൺ ആ​ക്ര​മ​ണ​ങ്ങ​ൾ ക​ടു​പ്പി​ച്ച​തെ​ന്ന് വി​ദ​ഗ്ധ​ർ അ​റി​യി​ച്ചു.