മ​ല​പ്പു​റ​ത്ത് ലൈ​ൻ​സ് ഇ​ല്ലാ​ത്ത വ്യക്തി ഓ​ടി​ച്ച ബോ​ട്ട് പി​ടി​ച്ചെ​ടു​ത്തു

06:13 PM May 28, 2023 | Deepika.com
മ​ല​പ്പു​റം: മു​റി​ഞ്ഞ​മാ​ട് മേ​ഖ​ല​യി​ൽ ലൈ​സ​ൻ​സ് ഇ​ല്ലാ​ത്ത സ്രാ​ങ്കി​നെ ഉ​പ​യോ​ഗി​ച്ച് സ​ർ​വീ​സ് ന​ട​ത്തി​യ വി​നോ​ദ​സ​ഞ്ചാ​ര ബോ​ട്ട് പോ​ലീ​സ് പി​ടി​ച്ചെ​ടു​ത്തു. റി​വ​ർ ലാ​ൻ​ഡ് എ​ന്ന ബോ​ട്ടാ​ണ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്.

ചാ​ലി​യാ​റി​ലൂ​ടെ സ​ർ​വീ​സ് ന​ട​ത്തു​ന്ന ബോ​ട്ടി​ന്‍റെ സ്രാ​ങ്കി​നും ബോ​ട്ടി​ലെ മൂ​ന്ന് തൊ​ഴി​ലാ​ളി​ക​ൾ​ക്കും ലൈ​ൻ​സും മ​റ്റ് രേ​ഖ​ക​ളും ഇ​ല്ലെ​ന്ന് പോ​ലീ​സും തു​റ​മു​ഖ വ​കു​പ്പും അ​റി​യി​ച്ചു.

ബോ​ട്ടി​ന് സ്റ്റോ​പ് മെ​മ്മോ ന​ൽ​കി​യ​താ​യും സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി.