അ​രി​ക്കൊ​മ്പ​ൻ മേ​ഘ​മ​ല​യി​ൽ; കാ​ടി​റ​ങ്ങി​യാ​ൽ മ​യ​ക്കു​വെ​ടി വ​യ്ക്കു​മെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം മ​ന്ത്രി

04:58 PM May 28, 2023 | Deepika.com
ചെ​ന്നൈ: അ​രി​ക്കൊ​മ്പ​ൻ മേ​ഘ​മ​ല റി​സ​ർ​വ് വ​ന​മേ​ഖ​ല​യി​ലേ​ക്ക് നീ​ങ്ങി​യ​താ​യി ത​മി​ഴ്‌​നാ​ട് വ​നം മ​ന്ത്രി ഡോ. ​മ​തി​വേ​ന്ത​ൻ. വ​നം വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും ഗ്രൗ​ണ്ട് സ്റ്റാ​ഫും അ​ട​ങ്ങു​ന്ന സം​ഘം ആ​ന​യെ സൂ​ക്ഷ്മ​മാ​യി നി​രീ​ക്ഷി​ച്ചു​വ​രി​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. ക​മ്പ​ത്ത് മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മേ​ഘ​മ​ല റി​സ​ർ​വ് ഫോ​റ​സ്റ്റി​നു​ള്ളി​ലാ​ണ് ആ​ന​യു​ള്ള​തെ​ന്ന് റേ​ഡി​യോ കോ​ള​റി​ന്‍റെ സ​ഹാ​യ​ത്തോ​ടെ മ​ന​സി​ലാ​ക്കാ​ൻ സാ​ധി​ച്ചി​ട്ടു​ണ്ട്. റേ​ഡി​യോ കോ​ള​ർ സ​ജീ​വ​മാ​കു​മ്പോ​ഴോ സി​ഗ്ന​ൽ ഏ​രി​യ​യി​ലേ​ക്ക് ആ​ന നീ​ങ്ങു​മ്പോ​ഴോ നി​രീ​ക്ഷി​ക്കാ​ൻ ക​ഴി​യു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ന​യു​ടെ സ​ഞ്ചാ​ര​പ​ഥം മു​ഴു​വ​ൻ സ​മ​യ​വും നി​രീ​ക്ഷി​ക്കു​ന്നു​ണ്ട്. ജ​ന​വാ​സ മേ​ഖ​ല​യി​ൽ എ​ത്തു​മ്പോ​ൾ ശ​ബ്ദം കേ​ട്ടും മ​റ്റു​മാ​ണ് ആ​ന വി​ര​ളു​ന്ന​ത്. അ​രി​ക്കൊ​മ്പ​ൻ ദൗ​ത്യ​ത്തി​നാ​യി അ​ഞ്ച് പേ​ർ അ​ട​ങ്ങു​ന്ന ഡാ​ർ​ടിം​ഗ് സം​ഘ​ത്തെ നി​യോ​ഗി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​രി​ക്കൊ​മ്പ​നെ ജ​ന​വാ​സ മേ​ഖ​ല​യി​ൽ തി​രി​ച്ചെ​ത്തി​യാ​ൽ മ​യ​ക്കു വെ​ടി​വ​ച്ചു പി​ടി​കൂ​ടും. അ​ല്ലെ​ങ്കി​ൽ ഉ​ൾ​വ​ന​ത്തി​ലേ​ക്ക് ആ​ന​യെ തു​ര​ത്തു​മെ​ന്നും മ​ന്ത്രി​പ​റ​ഞ്ഞു.