"കേ​ന്ദ്ര​ത്തി​ന്‍റേത് ഫാ​സി​സ്റ്റ് രീ​തി; ദ്രൗ​പ​തി മു​ര്‍​മു​വി​നെ ഒ​ഴി​വാ​ക്കി​യ​ത് പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​മാ​യ​തി​നാ​ല്‍'

02:28 PM May 28, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: പു​തി​യ പാ​ര്‍​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റ് ഉ​ദ്ഘാ​ട​ന​ത്തി​ല്‍ കേ​ന്ദ്ര സ​ര്‍​ക്കാ​രി​നെ വി​മ​ര്‍​ശി​ച്ച് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ഇ.​പി. ജ​യ​രാ​ജ​ന്‍. ഉ​ദ്ഘാ​ട​നം ചെ​യ്യാ​ന്‍ യോ​ഗ്യ​ത​യു​ള്ള​യാ​ള്‍ രാ​ഷ്ട്ര​പ​തി​യാ​ണ്.

പ​ട്ടി​ക വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ല്‍ നി​ന്നു​ള്ള ആ​ളാ​യ​തു​കൊ​ണ്ടാ​ണ് ദ്രൗ​പ​തി മു​ര്‍​മു​വി​നെ ഒ​ഴി​വാ​ക്കി​യ​ത്. കേ​ന്ദ്ര​ത്തി​ന്‍റേ​ത് ഫാ​സി​സ്റ്റ് രീ​തി​യാ​ണെ​ന്നും ഇ​പി വി​മ​ര്‍​ശി​ച്ചു. പ്ര​തി​പ​ക്ഷം ച​ട​ങ്ങി​ല്‍ നി​ന്ന് വി​ട്ടു​നി​ല്‍​ക്കു​ന്ന​ത് ഇ​ക്കാ​ര​ണ​ത്താ​ലാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

വി​വാ​ദ​ങ്ങ​ൾ​ക്കും പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കു​മി​ടെ പു​തി​യ പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം പ്ര​ധാ​ന​ മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ഇ​ന്ന് നി​ർ​വ​ഹി​ച്ചു. രാ​വി​ലെ 7.30-ഓ​ടെ പ്ര​ധാ​ന​മ​ന്ത്രി​യു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പൂ​ജാ ക​ർ​മ​ങ്ങ​ളോ​ടെ​യാ​ണു ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ൾ ആ​രം​ഭി​ച്ചത്.