ഇസ്ലാമാബാദ്: വടക്കന്‍ പാക്കിസ്ഥാനിലുണ്ടായ ഹിമപാതത്തില്‍ നാടോടി ഗോത്രത്തില്‍പ്പെട്ട 11 പേര് മരിച്ചു. മരിച്ചവരില്‍ നാല് സ്ത്രീകളും നാല് വയസുള്ള ആണ്‍കുട്ടിയും ഉള്‍പ്പെടുന്നു.
ശനിയാഴ്ച പുലര്‍ച്ചെ ഗില്‍ജിത് ബാള്‍ട്ടിസ്ഥാന്‍ മേഖലയിലെ അസ്റ്റോര്‍ ജില്ലയിലുള്ള ചുരത്തിലാണ് ദുരന്തമുണ്ടായത്. ആട്ടിന്കൂട്ടവുമായി സംഘം പര്‍വതപ്രദേശം മുറിച്ചുകടക്കുന്നതിനിടെ മഞ്ഞുവീഴ്ചയുണ്ടാവുകയായിരുന്നു.
അപകടത്തില്‍ 25 പേര്‍ക്ക് കൂടി പരിക്കേറ്റതായാണ് വിവരം. ദുര്‍ഘടമായ ഭൂപ്രദേശം കാരണം രക്ഷാപ്രവര്‍ത്തകര്‍ പ്രദേശത്തെത്താന്‍ ഏറെ വെല്ലുവിളികള്‍ നേരിട്ടു.
പാക്കിസ്ഥാനില്‍ ഹിമപാതത്തില്‍ നാടോടികളായ 11 പേര് കൊല്ലപ്പെട്ടു
09:20 AM May 28, 2023 | Deepika.com