ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന കു​ഴ​ൽ​പ്പ​ണം റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി

10:39 PM May 27, 2023 | Deepika.com
ഒ​ല​വ​ക്കോ​ട്: രേ​ഖ​ക​ൾ ഇ​ല്ലാ​തെ ട്രെ​യി​നി​ൽ ക​ട​ത്തി​ക്കൊ​ണ്ടു​വ​ന്ന 17 ല​ക്ഷം രൂ​പ​യു​ടെ ഇ​ന്ത്യ​ൻ ക​റ​ൻ​സി​യു​മാ​യി ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​നെ പാ​ല​ക്കാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ നി​ന്നു റെ​യി​ൽ​വേ പോ​ലീ​സ് പി​ടി​കൂ​ടി. ഈ​രാ​റ്റു​പേ​ട്ട ന​ട​ക്ക​ൽ സ്വ​ദേ​ശി ക​രീം മ​ൻ​സി​ലി​ൽ മു​ഹ​മ്മ​ദ് ഹാ​ഷിം (52) ആ​ണ് പി​ടി​യി​ലാ​യ​ത്.

പൂ​ന- ക​ന്യാ​കു​മാ​രി ജ​യ​ന്തി ജ​ന​ത എ​ക്സ്പ്ര​സി​ൽ സേ​ല​ത്ത് നി​ന്ന് അ​ങ്ക​മാ​ലി​യി​ലേ​ക്കു റി​സ​ർ​വേ​ഷ​ൻ ക​ന്പാ​ർ​ട്ട്മെ​ന്‍റി​ൽ യാ​ത്ര ചെ​യ്ത ഇ​യാ​ളു​ടെ അ​ര​യി​ൽ തു​ണി​കൊ​ണ്ട് പ്ര​ത്യേ​കം ത​യാ​റാ​ക്കി​യ അ​ര​പ്പ​ട്ട​യി​ൽ ഒ​ളി​പ്പി​ച്ച നി​ല​യി​ലാ​യി​രു​ന്നു പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്.

പ​ണം കൈ​വ​ശം വ​യ്ക്കാ​നു​ള്ള രേ​ഖ​ക​ൾ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്നി​ല്ല. പി​ടി​ച്ചെ​ടു​ത്ത പ​ണ​വും പ്ര​തി​യെ​യും തു​ട​ർ അ​ന്വേ​ഷ​ണ​ത്തി​നാ​യി പാ​ല​ക്കാ​ട് ഇ​ൻ​കം​ടാ​ക്സ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ വിം​ഗ് അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ​ക്കു കൈ​മാ​റി.