പ​ഴ​യ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ളി​ൽ തീ​ർ​പ്പാ​ക്കു​ന്നി​ല്ല; വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ക്ര​മ​ക്കേ​ട്

10:29 PM May 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ചി​ല വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ ഓ​ണ്‍​ലൈ​നാ​യി ല​ഭി​ച്ച അ​പേ​ക്ഷ​ക​ളി​ൽ പോ​ലും മു​ൻ​ഗ​ണ​നാ ക്ര​മം തെ​റ്റി​ച്ചു തീ​ർ​പ്പാ​ക്കു​ന്ന​താ​യി ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ക​ണ്ടെ​ത്തി. പ്രാ​ഥ​മി​ക​മാ​യി ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തി​യ വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ വി​ശ​ദ പ​രി​ശോ​ധ​ന ന​ട​ത്തി വ​രി​ക​യാ​ണ്. ഗു​രു​ത​ര ക്ര​മ​ക്കേ​ട് ക​ണ്ടെ​ത്തു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കെ​തി​രേ അ​ച്ച​ട​ക്ക ന​ട​പ​ടി അ​ട​ക്കം സ്വീ​ക​രി​ക്കാ​നാ​ണു നി​ർ​ദേ​ശം.

ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന റി​പ്പോ​ർ​ട്ട് സ​മാ​ഹ​രി​ച്ച് ന​ൽ​കാ​ൻ റ​വ​ന്യൂ മ​ന്ത്രി കെ. ​രാ​ജ​ൻ ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​ർ​ക്ക് നി​ർ​ദ്ദേ​ശം ന​ൽ​കി. അ​ന്തി​മ റി​പ്പോ​ർ​ട്ടി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​കും തു​ട​ർ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്കു​ക.

റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​നും ലാ​ൻ​ഡ് റ​വ​ന്യൂ ക​മ്മീ​ഷ​ണ​റും ​ക​ള​ക്ട​ർ​മാ​രും വി​ല്ലേ​ജ് ഓ​ഫീ​സു​ക​ളി​ൽ മി​ന്ന​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ ഡ​പ്യൂ​ട്ടി ക​ള​ക്ട​ർ​മാ​രു​ടെ​യും സെ​ക്ര​ട്ടേ​റി​യ​റ്റി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു പ​രി​ശോ​ധ​ന.