അം​ഗീ​കാ​ര​മു​ള്ള സ്കൂ​ളി​ൽ ചേ​രാ​ൻ ടി​സി നി​ർ​ബ​ന്ധ​മ​ല്ല: മന്ത്രി

08:50 PM May 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്കൂ​ളു​ക​ളി​ൽ നി​ന്ന് അം​ഗീ​കാ​ര​മു​ള്ള സ്കൂ​ളു​ക​ളി​ലേ​ക്ക് ചേ​രാ​ൻ ടി​സി നി​ർ​ബ​ന്ധ​മി​ല്ലാ​താ​ക്കി​ക്കൊ​ണ്ട് സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. അം​ഗീ​കാ​ര​മി​ല്ലാ​ത്ത സ്കൂ​ളു​ക​ളി​ലെ ഒ​ന്നു മു​ത​ൽ ഒ​ന്പ​തു വ​രെ ക്ലാ​സി​ലെ കു​ട്ടി​ക​ൾ​ക്ക് ടി​സി ല​ഭി​ക്കാ​തെ വ​ന്നാ​ൽ അം​ഗീ​കാ​ര​മു​ള്ള സ്കൂ​ളു​ക​ളി​ൽ ര​ണ്ടു മു​ത​ൽ എ​ട്ടു വ​രെ ക്ലാ​സു​ക​ളി​ൽ പ്ര​വേ​ശ​നം ന​ൽ​കും.​

വി​ദ്യാ​ഭ്യാ​സ അ​വ​കാ​ശ നി​യ​മ​പ്ര​കാ​രം ഒ​ന്പ​ത്, 10 ക്ലാ​സു​ക​ളി​ൽ വ​യ​സി​ന്‍റെ​യും പ്ര​വേ​ശ​ന പ​രീ​ക്ഷ​യു​ടെ​യും അ​ടി​സ്ഥാ​ന​ത്തി​ലാ​കും പ്ര​വേ​ശ​നം ന​ൽ​കു​ന്ന​ത്. 2023 -24 വ​ർ​ഷം പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ന്ന നി​യ​മ​ത്തി​ൽ ഒ​പ്പു​വ​ച്ച​താ​യി മ​ന്ത്രി വി. ​ശി​വ​ൻ​കു​ട്ടി അ​റി​യി​ച്ചു.

അം​ഗീ​കാ​ര​മി​ല്ലാ​തെ സം​സ്ഥാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന അ​ണ്‍ എ​യ്ഡ​ഡ് സ്കൂ​ളു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ക്കാ​ൻ പൊ​തു വി​ദ്യാ​ഭ്യാ​സ ഡ​യ​റ​ക്ട​റെ ചു​മ​ത​ല​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.