ആശയെ തിരഞ്ഞുപോയവരെ പശുക്കടുത്തുകാരെന്ന് സംശയിച്ച് മർദിച്ചു; ഒരാൾക്ക് പരിക്ക്

07:35 PM May 27, 2023 | Deepika.com
ഭോ​പ്പാ​ൽ: മ​ധ്യ​പ്ര​ദേ​ശി​ലെ കു​നോ ദേ​ശീ​യ പാ​ർ​ക്കി​ലെ ചീ​റ്റ നി​രീ​ക്ഷ​ണ സം​ഘ​ത്തി​നു നേ​ർ​ക്ക് ആ​ക്ര​മ​ണം. പ​ശു​ക്ക​ട​ത്ത് സം​ഘ​മെ​ന്ന് സം​ശ​യി​ച്ചാ​യി​രു​ന്നു ആ​ക്ര​മ​ണം. നി​രീ​ക്ഷ​ണ സം​ഘാം​ഗ​ങ്ങ​ളി​ലൊ​രാ​ൾ​ക്ക് പ​രി​ക്കേ​റ്റു.

കു​നോ ദേ​ശീ​യ പാ​ർ​ക്കി​ൽ​നി​ന്ന് പു​റ​ത്തു​പോ​യ ആ​ശ എ​ന്ന പെ​ൺ​ചീ​റ്റ​യെ ക​ണ്ടെ​ത്താ​ൻ രൂ​പീ​ക​രി​ച്ച​താ​യി​രു​ന്നു സം​ഘ​ത്തെ. ബൊ​ലേ​റോ​യി​ലാ​യി​രു​ന്നു ചീ​റ്റ​യെ തെ​ര​ഞ്ഞ് സം​ഘം സ​ഞ്ച​രി​ച്ച​ത്.

കു​നോ ദേ​ശീ​യ പാ​ർ​ക്കി​ന​ട​ത്തു​ള്ള ബു​രാ​ഖേ​ഡ ഗ്രാ​മ​ത്തി​ലെ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ജീ​പ്പി​ന്‍റെ പി​ൻ​ഭാ​ഗ​ത്തെ വി​ൻ​ഷീ​ൽ​ഡ് ആ​ക്ര​മ​ണ​ത്തി​ൽ ത​ക​ർ​ന്നു.