തിരുവനന്തപുരം: ഉദ്യോഗസ്ഥതല അഴിമതി പൂര്‍ണമായും തുടച്ചുമാറ്റണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. പോലീസ് അസോസിയേഷന് യോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുമ്പോഴാണ് ഉദ്യോഗസ്ഥതല അഴിമതിയെക്കുറിച്ച് മുഖ്യമന്ത്രി വീണ്ടും സൂചിപ്പിച്ചത്.
അഴിമതിക്കാരോട് ഒരു വിട്ടുവീഴ്ചയും ഉണ്ടാകില്ല. പുഴുക്കുത്തുകളെ കര്‍ശനമായി നേരിടും. സര്‍ക്കാര്‍ നയത്തിന് ചേരാത്തവര്‍ പോലീസ് സേനയിൽ ഉണ്ടെന്നും ഇത്തരക്കാർ സര്‍വീസില്‍നിന്ന് പുറത്താകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
കഴിഞ്ഞ ദിവസം മുനിസിപ്പല്‍ ആന്‍ഡ് കോര്പറേഷന് സ്റ്റാഫ് യൂണിയന്റെ യോഗത്തില്വച്ചും മുഖ്യമന്ത്രി ഉദ്യോഗസ്ഥ അഴിമതിക്കെതിരേ രൂക്ഷ വിമർശനം ഉന്നയിച്ചിരുന്നു.
എങ്ങനെ അഴിമതി നടത്താമെന്ന കാര്യത്തില്‍ ഡോക്ടറേറ്റ് എടുത്ത ചിലര്‍ സര്‍ക്കാര്‍ സര്‍വീസിലുണ്ടെന്നും അങ്ങനെയുള്ളവര്‍ അതിന്റെ പ്രയാസം നേരിടേണ്ടി വരുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു.
അഴിമതിക്കാരോട് വിട്ടുവീഴ്ചയില്ല, സര്‍വീസില്‍നിന്ന് പുറത്താകും: മുഖ്യമന്ത്രി
03:30 PM May 27, 2023 | Deepika.com