ക​മ്പ​ത്ത് അ​രി​ക്കൊ​മ്പ​ന്‍റെ വി​ള​യാ​ട്ടം; മ​യ​ക്കു​വെ​ടിവച്ച് പി​ടി​കൂ​ടു​മെ​ന്ന് ത​മി​ഴ്‌​നാ​ട് വ​നം​വ​കു​പ്പ്

03:34 PM May 27, 2023 | Deepika.com
ക​മ്പം: ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ച അ​രി​ക്കൊ​മ്പ​നെ കാ​ട്ടി​ലേ​യ്ക്ക് തു​ര​ത്താ​നു​ള്ള ശ്ര​മം തു​ട​രു​ന്നു. ഇ​ത് പ​രാ​ജ​യ​പ്പെ​ട്ടാ​ല്‍ ആ​ന​യെ മ​യ​ക്കു​വെ​ടി​വ​ച്ച് പി​ടി​കൂ​ടി ഉ​ള്‍​ക്കാ​ട്ടി​ലേ​യ്ക്ക് വി​ടു​മെ​ന്ന് ത​മി​ഴ്‌​നാ​ട് ചീ​ഫ് വൈ​ല്‍​ഡ് ലൈ​ഫ് വാ​ര്‍​ഡ​ന്‍ ശ്രീ​നി​വാ​സ് റെ​ഡ്ഡി പ്ര​തി​ക​രി​ച്ചു.

ഇ​തി​നു​ള്ള ത​യാ​റെ​ടു​പ്പു​ക​ള്‍ തു​ട​ങ്ങി. ഇ​ത് സം​ബ​ന്ധി​ച്ച് ഇ​ന്ന് ത​ന്നെ ഉ​ത്ത​ര​വി​റ​ക്കും. കു​ങ്കി​യാ​ന​ക​ള്‍ അ​ട​ക്ക​മു​ള്ള സം​വി​ധാ​ന​ങ്ങ​ള്‍ സ​ജ്ജ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഇ​ന്ന് രാ​വി​ലെ​യാ​ണ് കൊ​മ്പ​ന്‍ ക​മ്പം ടൗ​ണി​ലി​റ​ങ്ങി​യ​ത്. ജ​ന​വാ​സ​മേ​ഖ​ല​യി​ലൂ​ടെ പാ​ഞ്ഞോ​ടി​യ ആ​ന ഏ​റെ നേ​രം പ​രി​ഭ്രാ​ന്തി സൃ​ഷ്ടി​ച്ചു. ക​മ്പം ടൗ​ണി​ല്‍ നി​ര്‍​ത്തി​യി​ട്ടി​രു​ന്ന ഓ​ട്ടോ​റി​ക്ഷ​ക​ള്‍ ആ​ന ത​ക​ര്‍​ത്തു.

പ്ര​ദേ​ശ​ത്തെ ഒ​രു പു​ളി​മ​ര​ത്തോ​ട്ട​ത്തി​ലാ​ണ് ആ​ന ഇ​പ്പോ​ഴു​ള്ള​ത്. വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രും പോ​ലീ​സും അ​ട​ക്ക​മു​ള്ള സം​ഘം ഇ​വി​ടെ​യെ​ത്തി​യി​ട്ടു​ണ്ട്.