സം​സ്ഥാ​ന​ത്ത് ഇ​ന്ന് പ​ര​ക്കെ മ​ഴ​യ്ക്ക് സാ​ധ്യ​ത

03:35 PM May 27, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് ശ​നി​യാ​ഴ്ച പ​ര​ക്കെ മ​ഴ​ക്ക് സാ​ധ്യ​ത​യെ​ന്ന് കേ​ന്ദ്ര - സം​സ്ഥാ​ന കാ​ലാ​വ​സ്ഥാ നി​രീ​ക്ഷ​ണ കേ​ന്ദ്ര​ങ്ങ​ള്‍. ശ​നി​യാ​ഴ്ച പ​ത്ത​നം​തി​ട്ട, ഇ​ടു​ക്കി, ആ​ല​പ്പു​ഴ ജി​ല്ല​ക​ളി​ല്‍ യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.

പ​ത്ത​നം​തി​ട്ട​യി​ലും, ഇ​ടു​ക്കി​യി​ലും മ​ഴ ശ​ക്ത​മാ​യി ല​ഭി​ക്കും. ഈ ​ജി​ല്ല​ക​ളി​ല്‍ ഞാ​യ​റാ​ഴ്ച​യും യെ​ല്ലോ അ​ല​ര്‍​ട്ട് പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. മ​ല​യോ​ര​മേ​ഖ​ല​യി​ലും തീ​ര​പ്ര​ദേ​ശ​ങ്ങ​ളി​ലും ഇ​ട​നാ​ടു​ക​ളി​ലും ര​ണ്ടു​ദി​വ​സ​ങ്ങ​ളി​ല്‍ മ​ഴ സ​ജീ​വ​മാ​കും.

മോ​ശം കാ​ലാ​വ​സ്ഥ​യ്ക്ക് സാ​ധ്യ​ത​യു​ള്ള​തി​നാ​ല്‍ ഞാ​യ​റാ​ഴ്ച വ​രെ കേ​ര​ള-​ല​ക്ഷ​ദ്വീ​പ് തീ​ര​ത്ത് മ​ത്സ്യ​തൊ​ഴി​ലാ​ളി​ക​ള്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്ന് മു​ന്ന​റി​യി​പ്പും അധികൃതർ ന​ല്‍​കി​യി​ട്ടു​ണ്ട്.