കാ​ൽ ഇ​രു​മ്പു ഗ്രി​ല്ലി​നി​ട​യി​ൽ കു​ടു​ങ്ങി; ആ​റു വ​യ​സു​കാ​ര​നു ഫ​യ​ർ​ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി

03:14 AM May 27, 2023 | Deepika.com
തൃ​ശൂ​ർ: ചാ​ല​ക്കു​ടി മാ​ർ​ക്ക​റ്റി​ന​ക​ത്ത് അ​ഴു​ക്കു​ചാ​ലി​നു മു​ക​ളി​ൽ ഇ​ട്ടി​രി​ക്കു​ന്ന തു​രു​ന്പു​പി​ടി​ച്ച ഇ​രു​ന്പ് ഗ്രി​ല്ലി​നി​ട​യി​ൽ ആ​റു വ​യ​സു​കാ​ര​ന്‍റെ കാ​ൽ കു​ടു​ങ്ങി. വേ​ദ​ന​യ​നു​ഭ​വി​ച്ചു വ​ല​ഞ്ഞ കു​ട്ടി​ക്ക് ചാ​ല​ക്കു​ടി ഫ​യ​ർ ഫോ​ഴ്സ് ര​ക്ഷ​ക​രാ​യി.

വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് അ​ഞ്ചി​ന് അ​മ്മ​യോ​ട​പ്പം ന​ട​ന്നു പോ​കു​ന്പോ​ഴാ​ണ് തി​രു​മു​ടി​ക്കു​ന്ന് സ്വ​ദേ​ശി കി​ഴ​ക്കി​നേ​ട​ത്ത് റി​ജോ​യു​ടെ മ​ക​ൻ ജൈ​ത​ൻ റി​ജോ‌​യു​ടെ കാ​ലു​ക​ൾ ഗ്രി​ല്ലി​ന് ഇ​ട​യി​ൽ​പെ​ട്ട​ത്. കാ​ൽ പു​റ​ത്തെ​ടു​ക്കാ​ൻ ക​ഴി​യാ​തെ നി​ല​വി​ളി​ച്ച കു​ട്ടി​യെ ര​ക്ഷി​ക്കാ​ൻ നാ​ട്ടു​കാ​ർ ശ്ര​മി​ച്ചെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല.

ഫ​യ​ർ​ഫോ​ഴ്സ് എ​ത്തി ഗ്രി​ൽ ക​ട്ട് ചെ​യ്താ​ണ് കാ​ൽ പു​റ​ത്തെ​ടു​ത്ത​ത്. ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ പി.​ഒ. വ​ർ​ഗീ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സേ​ന അം​ഗ​ങ്ങ​ളാ​യ ടി.​എ​സ്. അ​ജ​യ​ൻ, സി.​ആ​ർ. ര​തീ​ഷ്, വി.​ആ​ർ. ര​ജീ​ഷ്, കെ. ​അ​രു​ണ്‍ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു ര​ക്ഷാ ദൗ​ത്യം.