സ്വാ​മി ശാ​ശ്വ​തീ​കാ​ന​ന്ദ​യു​ടെ മ​ര​ണം: ഹൈ​ക്കോ​ട​തി റി​പ്പോ​ര്‍​ട്ട് തേ​ടി

10:52 PM May 26, 2023 | Deepika.com
കൊ​ച്ചി: സ്വാ​മി ശാ​ശ്വ​തീ​കാ​ന​ന്ദ​യു​ടെ മ​ര​ണ​ത്തി​ല്‍ തു​ട​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട ഹ​ര്‍​ജി​യി​ല്‍ ഹൈ​ക്കോ​ട​തി അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ട് തേ​ടി. പാ​ല​ക്കാ​ട് ഓ​ള്‍ കേ​ര​ള ആ​ന്‍റി ക​റ​പ്ഷ​ന്‍ ആ​ന്‍​ഡ് ഹ്യൂ​മ​ൻ‌ റൈ​റ്റ്‌​സ് പ്രൊ​ട്ട​ക്ഷ​ന്‍ കൗ​ണ്‍​സി​ല്‍ പ്ര​സി​ഡ​ന്‍റ് ഐ​സ​ക്ക് വ​ര്‍​ഗീ​സാ​ണ് ന​ല്‍​കി​യ 2015ലാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍ ഈ ​ആ​വ​ശ്യം ഉ​ന്ന​യി​ച്ച് ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

കേ​സി​ല്‍ പ്ര​ത്യേ​ക ക്രൈം​ബ്രാ​ഞ്ച് സം​ഘ​ത്തെ സ​ര്‍​ക്കാ​ര്‍ തു​ട​ര​ന്വേ​ഷ​ണ​ത്തി​ന് നി​യോ​ഗി​ച്ചെ​ങ്കി​ലും അ​ന്വേ​ഷ​ണം നി​ല​ച്ചെ​ന്നാ​ണ് ഹ​ര്‍​ജി​ക്കാ​ര​ന്‍റെ ആ​രോ​പ​ണം. ഹ​ര്‍​ജി പ​രി​ഗ​ണി​ച്ച ജ​സ്റ്റീ​സ് ബെ​ച്ചു കു​ര്യ​ന്‍ തോ​മ​സ് ഈ ​വി​ഷ​യ​ത്തി​ല്‍ എ​റ​ണാ​കു​ളം ക്രൈം​ബ്രാ​ഞ്ച് സൂ​പ്ര​ണ്ട് 2015ല്‍ ​ന​ല്‍​കി​യ അ​ന്വേ​ഷ​ണ പു​രോ​ഗ​തി റി​പ്പോ​ര്‍​ട്ടാ​ണ് ഫ​യ​ലി​ലു​ള്ള​തെ​ന്നും പു​തി​യ റി​പ്പോ​ര്‍​ട്ട് വേ​ണ​മെ​ന്നും വ്യ​ക്ത​മാ​ക്കി.

ഇ​തി​നാ​യി സ​ര്‍​ക്കാ​ര്‍ അ​ഭി​ഭാ​ഷ​ക​ന്‍ സ​മ​യം തേ​ടി​യ​തി​നെ​ത്തു​ട​ര്‍​ന്ന് ഹ​ര്‍​ജി ജൂ​ണ്‍ 19നു ​പ​രി​ഗ​ണി​ക്കാ​നാ​യി മാ​റ്റി.