ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ള്‍: അ​തി​ജീ​വി​ത​യു​ടെ ക്ഷേ​മ​ത്തി​നാ​ണ് പ്രാ​ധാ​ന്യ​മെ​ന്ന് ഹൈ​ക്കോ​ട​തി

10:48 PM May 26, 2023 | Deepika.com
കൊ​ച്ചി: സ്ത്രീ​ക​ള്‍​ക്കും കു​ട്ടി​ക​ള്‍​ക്കു​മെ​തി​രാ​യ ലൈം​ഗി​കാ​തി​ക്ര​മ​ക്കേ​സു​ക​ള്‍ കോ​ട​തി​ക്കു പു​റ​ത്തു​ള്ള ഒ​ത്തു തീ​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്ന് റ​ദ്ദാ​ക്കാ​നാ​വു​മോ​യെ​ന്ന കാ​ര്യ​ത്തി​ല്‍ അ​തി​ജീ​വി​ത​യു​ടെ ക്ഷേ​മ​ത്തി​നാ​ണ് പ​ര​മ​പ്രാ​ധാ​ന്യ​മെ​ന്ന് ഹൈ​ക്കോ​ട​തി. ഒ​ത്തു​തീ​ര്‍​പ്പി​നെ​ത്തു​ട​ര്‍​ന്ന് കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള 46 ഹ​ര്‍​ജി​ക​ള്‍ ഒ​രു​മി​ച്ചു പ​രി​ഗ​ണി​ച്ചാ​ണ് ജ​സ്റ്റീ​സ് ഡോ. ​കൗ​സ​ര്‍ എ​ട​പ്പ​ഗ​ത്ത് ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്.

വി​വാ​ഹ വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ച്ച കേ​സു​ക​ള്‍, കു​ട്ടി​ക​ളെ ഉ​റ്റ​ബ​ന്ധു​ക്ക​ള്‍ പീ​ഡി​പ്പി​ച്ച കേ​സു​ക​ള്‍, പ്ര​ണ​യ​ത്തെ തു​ട​ര്‍​ന്ന് കൗ​മാ​ര​ക്കാ​ര്‍ ത​മ്മി​ലു​ള്ള ശാ​രീ​രി​ക ബ​ന്ധം തു​ട​ങ്ങി​യ കേ​സു​ക​ള്‍ റ​ദ്ദാ​ക്ക​ണ​മെ​ന്ന ഹ​ര്‍​ജി​ക​ളാ​ണ് സിം​ഗി​ള്‍ ബെ​ഞ്ച് പ​രി​ഗ​ണി​ച്ച​ത്. ഇ​ത്ത​രം കേ​സു​ക​ളി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കാ​ന്‍ പൊ​തു​മാ​ന​ദ​ണ്ഡ​മു​ണ്ടാ​ക്കാ​നാ​വി​ല്ലെ​ന്ന് പ​റ​ഞ്ഞ ഹൈ​ക്കോ​ട​തി ഓ​രോ​കേ​സി​ലും വ​സ്തു​ത പ​രി​ഗ​ണി​ച്ചു തീ​രു​മാ​ന​മെ​ടു​ക്ക​ണ​മെ​ന്നു വ്യ​ക്ത​മാ​ക്കി.

അ​തി​ജീ​വി​ത​യു​ടെ ക്ഷേ​മം, കു​റ്റ​കൃ​ത്യ​ത്തി​ന്‍റെ സ്വ​ഭാ​വം, വ്യാ​പ്തി, അ​ന​ന്ത​ര​ഫ​ല​ങ്ങ​ള്‍, ഒ​ത്തു​തീ​ര്‍​പ്പി​ലെ​ത്താ​നു​ള്ള സാ​ഹ​ച​ര്യം എ​ന്നി​വ ക​ണ​ക്കി​ലെ​ടു​ക്ക​ണം. എ​ന്നാ​ല്‍ ഗു​രു​ത​ര​വും ഹീ​ന​വും ഭ​യാ​ന​ക​വു​മാ​യ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ള്‍ ഇ​ത്ത​ര​ത്തി​ലു​ള്ള പ​രി​ഗ​ണ​ന​യ​ര്‍​ഹി​ക്കു​ന്നി​ല്ലെ​ന്നും ഹൈ​ക്കോ​ട​തി വ്യ​ക്ത​മാ​ക്കി.