മാനസിക നില തെറ്റിയയാൾ, മദ്യവും കൊക്കെയ്നും ഉപയോഗിച്ചിരുന്നു: ഇമ്രാനെതിരെ പാക് മന്ത്രി

08:29 PM May 26, 2023 | Deepika.com
ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​ൻ മ​ദ്യ​വും കൊ​ക്കെ​യ്നും ഉ​പ​യോ​ഗി​ക്കു​ന്ന​താ​യി ആ​രോ​ഗ്യ​മ​ന്ത്രി അ​ബ്ദു​ൾ ഖാ​ദി​ർ പ​ട്ടേ​ൽ.

അ​ഴി​മ​തി​ക്കേ​സി​ൽ അ​റ​സ്റ്റി​ലാ​യി​രി​ക്കെ ന​ട​ത്തി​യ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യി​ൽ ഇ​മ്രാ​ൻ മ​ദ്യ​വും കൊ​ക്കെ​യ്നും ഉ​പ​യോ​ഗി​ച്ച​താ​യി ക​ണ്ടെ​ത്തി​യെ​ന്നാ​ണ് പാ​ക് ആ​രോ​ഗ്യ​മ​ന്ത്രി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

അ​ഞ്ച് ഡോ​ക്ട​ർ​മാ​ർ അ​ട​ങ്ങി​യ സ​മി​തി​യാ​ണ് ഇ​മ്രാ​ന്‍റെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കി​യ​തെ​ന്നും അ​ബ്ദു​ൾ ഖാ​ദി​ർ പ​ട്ടേ​ൽ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ത് സ്ഥി​രീ​ക​രി​ക്കു​ന്ന​തോ​ടെ ഇ​മ്രാ​ന്‍റെ പേ​രി​ൽ മ​റ്റൊ​രു കേ​സ് കൂ​ടി ഉ​റ​പ്പാ​കും. നൂ​റോ​ളം കേ​സു​ക​ളാ​ണ് ഇ​മ്രാ​ൻ ഇ​പ്പോ​ൾ നേ​രി​ടു​ന്ന​ത്.

അ​ൽ ഖാ​ദി​ർ ട്ര​സ്റ്റ് കേ​സി​ൽ അ​റ​സ്റ്റി​ലാ​യ ഇ​മ്രാ​ൻ ഖാ​നെ മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന​യ്ക്കു വി​ധേ​യ​മാ​ക്കി​യി​രു​ന്നു. ഇ​സ്‌​ലാ​മാ​ബാ​ദി​ലെ പാ​ക്കി​സ്ഥാ​ൻ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് മെ​ഡി​ക്ക​ൽ സ​യ​ൻ​സ​സി​ലെ പ്രാ​ഥ​മി​ക മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ടി​ൽ മ​ദ്യം, കൊ​ക്കെ​യ്ൻ തു​ട​ങ്ങി​യ​വ​യു​ടെ ഉ​പ​യോ​ഗം ക​ണ്ടെ​ത്തി​യ​താ​യി ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.

ഇ​മ്രാ​ൻ ഖാ​ന്‍റെ മെ​ഡി​ക്ക​ൽ റി​പ്പോ​ർ​ട്ട് പ​ര​സ്യ​മാ​ക്കു​മെ​ന്ന് പ​റ​ഞ്ഞ അ​ബ്ദു​ൾ ഖാ​ദ​ർ പ​ട്ടേ​ൽ പാ​ക് മു​ൻ പ്ര​ധാ​ന​മ​ന്ത്രി​ക്ക് മാ​ന​സി​ക​നി​ല ത​ക​രാ​റി​ലാ​ണെ​ന്ന് സം​ശ​യി​ക്കു​ന്ന​താ​യി പ​റ​ഞ്ഞു.

മാ​ന​സി​ക​മാ​യി ആ​രോ​ഗ്യ​മു​ള്ള ആ​ളു​ടെ പെ​രു​മാ​റ്റ​ങ്ങ​ള​ല്ല ഇ​മ്രാ​നി​ൽ​നി​ന്നും ഉ​ണ്ടാ​യി​ട്ടു​ള്ള​തെ​ന്നും ആ​രോ​ഗ്യ​മ​ന്ത്രി പ​റ​ഞ്ഞു.