രാ​ജ​സ്ഥാ​നി​ൽ ക​ന​ത്ത മ​ഴ; 12 പേ​ർ മ​രി​ച്ചു

07:17 PM May 26, 2023 | Deepika.com
ജ​യ്പു​ർ: രാ​ജ​സ്ഥാ​നി​ലെ ടോ​ങ്ക് ജി​ല്ല​യി​ലു​ണ്ടാ​യ ക​ന​ത്ത മ​ഴ​യി​ലും കാ​റ്റി​ലും 12 പേ​ർ മ​രി​ച്ചു. നി​ര​വ​ധി പേ​ർ​ക്ക് പ​രി​ക്കേ​റ്റു.

വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ നി​ര​വ​ധി വീ​ടു​ക​ൾ​ക്കും കെ​ട്ടി​ട​ങ്ങ​ൾ​ക്കും കേ​ടു​പാ​ട് സം​ഭ​വി​ച്ചി​ട്ടു​ണ്ട്. ജ​യ്പു​ർ, ടോ​ങ്ക്, ജു​ൻ​ജു​നു, സ​വാ​യ് മാ​ധോ​പ്പു​ർ മേ​ഖ​ല​ക​ളി​ൽ ഒ​ന്ന് മു​ത​ൽ ആ​റ് സെ​ന്‍റി​മീ​റ്റ​ർ വ​രെ മ​ഴ​യാ​ണ് ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ ല​ഭി​ച്ച​ത്.

പ​രി​ക്കേ​റ്റ​വ​രെ വി​വി​ധ ആ​ശു​പ​ത്രി​ക​ളി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യും നാ​ശ​ന​ഷ്ട​ങ്ങ​ളു​ടെ വ്യാ​പ്തി പ​രി​ശോ​ധി​ക്കാ​നാ​യി ഉ​ട​ന​ടി റി​പ്പോ​ർ​ട്ട് ത​യാ​റാ​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.