എം​ജി വി​സി​യു​ടെ പു​ന​ർ​നി​യ​മ​നം അം​ഗീ​ക​രി​ക്കാ​തെ ഗ​വ​ർ​ണ​ർ

07:12 PM May 26, 2023 | Deepika.com
തി​രു​വ​ന​ന്ത​പു​രം: ഈ ​മാ​സം കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന എം​ജി വി​സി​ക്ക് പു​ന​ർ​നി​യ​മ​നം ന​ല്ക​ണ​മെ​ന്ന സ​ർ​ക്കാ​ർ ആ​വ​ശ്യം ത​ള്ളി ഗ​വ​ർ​ണ​ർ ആ​രി​ഫ് മു​ഹ​മ്മ​ദ് ഖാ​ൻ. ഇ​തോ​ടെ ഡോ. ​സാ​ബു തോ​മ​സ് ശ​നി​യാ​ഴ്ച വി​ര​മി​ക്കും.

എം​ജി വി​സി​യാ​യി പ​രി​ഗ​ണി​ക്കാ​ൻ മൂ​ന്ന് പ്ര​ഫ​സ​ർ​മാ​രു​ടെ പേ​ര് ന​ൽ​ക​ണ​മെ​ന്നും രാ​ജ്ഭ​വ​ൻ സ​ർ​ക്കാ​രി​നോ​ട് ആ​വ​ശ്യ​പ്പെ​ട്ടു. ഡോ. ​സാ​ബു തോ​മ​സി​ന് പു​ന​ർ​നി​യ​മ​നം ന​ൽ​ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യാ​ണ് ചാ​ൻ​സ​ല​ർ​കൂ​ടി​യാ​യ ഗ​വ​ർ​ണ​ർ​ക്ക് ക​ത്ത് ന​ൽ​കി​യ​ത്.

സാ​ബു തോ​മ​സി​ന്‍റെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്പോ​ൾ പ​ക​ര​ക്കാ​ര​നാ​യി ആ​രെ നി​യ​മി​ക്ക​ണ​മെ​ന്ന് ഗ​വ​ർ​ണ​ർ സ​ർ​ക്കാ​രി​ൽ​നി​ന്ന് അ​ഭി​പ്രാ​യം തേ​ടി​യി​രു​ന്നു. ഇ​തി​നു​ള്ള മ​റു​പ​ടി​യാ​യാ​ണ് സ​ർ​ക്കാ​ർ ഈ ​നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്.

എം​ജി സ​ർ​വ​ക​ലാ​ശാ​ലാ വി​സി​യു​ടെ പ്രാ​യ​പ​രി​ധി 65 ആ​യി നി​ശ്ച​യി​ച്ചി​ട്ടു​ള്ള​തി​നാ​ൽ 61വ​യ​സു​ള്ള അ​ദ്ദേ​ഹ​ത്തി​ന് പു​ന​ർ​നി​യ​മ​നം ന​ൽ​കാം എ​ന്നാ​യി​രു​ന്നു സ​ർ​ക്കാ​രി​ന്‍റെ അ​ഭി​പ്രാ​യം.