സെ​ല്‍​ഫി​ക്കി​ടെ മൊ​ബൈ​ല്‍ ഫോ​ണ്‍ റി​സ​ര്‍​വോ​യ​റി​ല്‍ വീ​ണു; ഉ​ദ്യോ​ഗ​സ്ഥ​ന്‍ 21 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം വ​റ്റി​ച്ചു

04:32 PM May 26, 2023 | Deepika.com
റാ​യ്പൂ​ര്‍: റി​സ​ര്‍​വോ​യ​റി​ല്‍ വീ​ണു​പോ​യ വി​ല​കൂ​ടി​യ മൊ​ബൈ​ല്‍ ഫോ​ണ്‍ വീ​ണ്ടെ​ടു​ക്കാ​ന്‍ 21 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം വ​റ്റി​ച്ച സ​ര്‍​ക്കാ​ര്‍ ഉ​ദ്യോ​ഗ​സ്ഥ​നെ സ​സ്പെ​ന്‍​ഡ് ചെ​യ്തു.

ഛത്തീ​സ്ഗ​ഡി​ലാ​ണ് സം​ഭ​വം. കാ​ങ്ക​ര്‍ ജി​ല്ല​യി​ലെ കൊ​യി​ലി​ബെ​ഡ ബ്ലോ​ക്കി​ലെ ഫു​ഡ് ഓ​ഫീ​സ​റാ​യ രാ​ജേ​ഷ് വി​ശ്വാ​സ് ആ​ണ് ഈ ​ക​ടും​കൈ ചെ​യ്ത​ത്.

ഞാ​യ​റാ​ഴ്ച അ​വ​ധി ആ​ഘോ​ഷി​ക്കാ​ന്‍ സു​ഹൃ​ത്തു​ക്ക​ള്‍ക്കൊ​പ്പം ഖേ​ര്‍​ക​ട്ട അ​ണ​ക്കെ​ട്ടി​ല്‍ എ​ത്തി​യ​താ​യി​രു​ന്നു ഇ​യാ​ള്‍. സെ​ല്‍​ഫി എടു​ക്കു​ന്ന​തി​നി​ട​യി​ല്‍ രാ​ജേ​ഷി​ന്‍റെ ഒ​രു​ല​ക്ഷം രൂ​പ വി​ല​യു​ള്ള ഫോ​ണ്‍ വെ​ള്ള​ത്തി​ല്‍ പോ​വു​ക​യാ​യി​രു​ന്നു.

15 അ​ടി താ​ഴ്ച​യു​ള്ള ഇ​ട​ത്താ​ണ് ഫോ​ണ്‍ വീ​ണ​ത്. നാ​ട്ടു​കാ​രു​​ടെ​യും മു​ങ്ങ​ല്‍ വി​ദ​ഗ്ധ​രു​ടെ​യും സ​ഹാ​യം ഇ​യാ​ള്‍ തേ​ടി. എ​ങ്കി​ലും ഫോ​ണ്‍ ക​ണ്ടെ​ത്താ​നാ​യി​ല്ല.

പിന്നാലെ ത​ന്‍റെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ ഓ​ഫീ​സ് സം​ബ​ന്ധ​മാ​യ രേ​ഖ​ക​ള്‍ ഉ​ണ്ടെ​ന്ന് പ​റ​ഞ്ഞ് ഇ​യാ​ള്‍ വെ​ള്ളം വ​റ്റി​ക്കാ​നാ​യി ഉ​ദ്യോ​ഗ​സ്ഥ​രെ സ​മീ​പി​ച്ചു. വെ​ള്ളം കു​റ​ച്ച് വ​റ്റി​ക്കാ​ന്‍ അ​വ​ര്‍ വാ​ക്കാ​ല്‍ അ​നു​മ​തി കൊ​ടു​ത്തു.

എ​ന്നാ​ല്‍ ഇ​ത് മു​ത​ലെ​ടു​ത്ത രാ​ജേ​ഷ് 21 ല​ക്ഷം ലി​റ്റ​ര്‍ വെ​ള്ളം വ​റ്റി​ച്ചു. മൂ​ന്നു ​ദി​വ​സ​മെ​ടു​ത്താ​ണ് ഇ​ത്ര​യും വെ​ള്ളം ഒ​ഴു​ക്കി​ക​ള​ഞ്ഞ​ത്. വേ​ന​ല്‍​ക്കാ​ല​ത്ത് ക​ര്‍​ഷ​ക​രും പ​ക്ഷി​ക​ളും മൃ​ഗ​ങ്ങ​ളും ആ​ശ്ര​യി​ക്കു​ന്ന റി​സ​ര്‍​വോ​യ​ര്‍ ആ​ണ് ഇ​യാ​ള്‍ വ​റ്റി​ച്ച​ത്.

സം​ഭ​വം വി​വാ​ദ​മാ​യ​തോ​ടെ ജി​ല്ലാ ക​ള​ക്ട​ര്‍ രാ​ജേ​ഷിനെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്തു. ഇയാളുടെ ഫോ​ണ്‍ റി​സ​ര്‍​വോ​യ​റി​ല്‍ നി​ന്ന് ല​ഭി​ച്ചെ​ങ്കി​ലും അ​ത് പ്ര​വ​ര്‍​ത്ത​ന ര​ഹി​ത​മാ​യിരുന്നു.